അധികാരികളെ.. അന്ധന്മാരെ.. അഞ്ച് വയസുകാരിയുടെ കൊലപാതകം ആലുവയിൽ ഡിവൈഎഫ്ഐയുടെ സമരം

അഞ്ച് വയസുകാരി പെൺകുട്ടിയെ ദാരുണമായി കൊലപ്പെടുത്തിയ ആലുവയിൽ ഡി വൈ എഫ് ഐയുടെ സമരം. ആലുവ മുനിസിപാലിറ്റിയിലേക്ക് ഡി വൈ എഫ് ഐ നടത്തിയ സമരത്തിൽ സംഘർഷാവസ്ഥ. അധികാരികളെ അന്ധന്മാരെ..
എന്നു വിളിച്ചുൊകണ്ടാണ് ഡിവൈഎഫ്ഐക്കാർ സമരം നടത്തിയത്.

പ്രതിഷേധ യാത്രയിൽ എംഎൽഎ അൻവർ സാദത്തിനും മുൻസിപ്പൽ ചെയർമാൻ എം ഒ ജോണിനുമെതിരെ രൂക്ഷപ്രതികരണമാണ് നടന്നത്. അൻവർ സാദത്ത് എംഎൽഎ ആയതിനുശേഷം ആലുവയിൽ ഒരു വികസനവുമില്ലെന്നും വികസന നായകൻ എന്ന ബോർഡ് മാത്രമേ കാണാനുള്ളൂവെന്നും സമരക്കാർ പറഞ്ഞു. പത്ത് കൊല്ലമായി പൊളിച്ചിട്ടിരിക്കുന്ന ആലുവ ബസ് സ്റ്റാൻഡും മാർക്കറ്റുമാണ് ഇവർ ഇതിനെതിരെ തെളിവായി കാണിക്കുന്നത്. പോലിസ് സേനക്ക് പിടിച്ചുകെട്ടാൻ‌ സാധിക്കാത്തവിധത്തേലേക്ക് കാര്യങ്ങളെത്തിയെന്നും പറയുന്നു

വീഡിയോ കാണാം

അതേ സമയം ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ ക്രൂരകൊലപാതകത്തിൽ പ്രതി അസ്‌ഫാക് ആലം നേരത്തേയും പീഡനക്കേസിലെ പ്രതി. ഇയാൾക്കെതിരെ ഡൽഹിയിൽ പോക്‌സോ കേസുണ്ട്. 2018-ലാണ് കേസിന് ആസ്പദമായ നടന്നത്. പ്രതി അന്ന് പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

അന്ന് ജയിലിലായ അസ്‌ഫാക് ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങി. 2018-ൽ ഗാസിപുർ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. മറ്റ് എവിടെയെങ്കിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എറണാകുളം റൂറൽ പോലീസ് വ്യക്തമാക്കി.