27 പെണ്ണ് കെട്ടി കോടികൾ തട്ടിയെടുത്ത വിരുതനെ ഒടുവിൽ ഇ ഡി പൂട്ടി, കേരളത്തിലെ 13 ബാങ്കുകളിൽ നിന്ന് തട്ടിയത് ഒരു കോടി

രാജ്യത്തെ അഴിമതിവീരന്മാരെയൊക്കെ പൂട്ടാൻ തുനിഞ്ഞു ഇറങ്ങുന്ന ഇഡി ഇപ്പോഴിതാ പത്ത് സംസ്ഥാനങ്ങളിൽ നിന്നായി 27 സ്ത്രീകളെ വിവാഹം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഒഡീഷ സ്വദേശിയേയും പൂട്ടി. 2006-ൽ കേരളത്തിലെ 13 ബാങ്കുകളിൽ നിന്നായി 128 വ്യാജ ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത രമേശ് സ്വയിൻ എന്നയാൾക്കെതിരെയാണ് ഇഡി കേസെടുത്തിരിക്കുന്നത്.

പത്ത് സംസ്ഥാനങ്ങളിൽ നിന്ന് 27 സ്ത്രീകളെ ഇയാൾ വിവാഹം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 2011-ൽ ഹൈദരാബാദിലെ ആളുകളെ കബളിപ്പിച്ച് അവരുടെ മക്കൾക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം നൽകി രണ്ട് കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഇത്തരത്തിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് ഇഡി വ്യക്തമാക്കുന്നത് . ഒഡീഷയിൽ നടന്ന കേസിൽ സ്വയിന്റെ ഭാര്യമാരിൽ ഒരാളെയും, ഇയാളുടെ രണ്ടാനമ്മയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, അടുത്തിടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡിക്ക് ഒരുവൻ അഴിമതിക്കാരൻ എന്ന് തോന്നിയാൽ അല്ലങ്കിൽ കള്ളപ്പണക്കാരൻ എന്ന് തോന്നിയാൽ ആ നിമിഷം തന്നെ അയാളെ അറസ്റ്റ് ചെയ്യാനും അയാളുടെ സ്വത്ത് കണ്ടുകെട്ടാനുമായുള്ള എല്ലാ വിശാല അധികാരങ്ങളും സുപ്രീം കോടതി നൽകിയത്. അതായത് കള്ളപ്പണവും അഴിമതിയുമായുള്ള കേസുകൾ ഇഡിയുടെ അന്വേഷണത്തിലും അറസ്റ്റിലുമുള്ള എല്ലാ അധികാരങ്ങളും ജാമ്യത്തിനുള്ള വ്യവസ്ഥകളുമാണ് സുപ്രീം കോടതി ശരിവെച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും ഇ.ഡിക്ക് അധികാരമുണ്ട്.

രാജ്യത്തേ അഴിമതിക്കെതിരായ ഇ.ഡിയുടെ നീക്കങ്ങളേ തടയാൻ ആർക്കും കഴിയില്ല. കള്ളപണം എവിടെ ഉണ്ടോ അവിടെ ഇന്നല്ലെങ്കിൽ നാളെ ഇ ഡി എത്തിയിരിക്കും. കണക്കിൽ പെടാത്ത പണം എവിടെ കുന്നു പോലെ ഉണ്ടോ അതെല്ലാം പിടിക്കും. സ്വർണവും രത്നങ്ങളും എല്ലാം കണ്ടുകെട്ടും. എന്നാൽ സാധാരണക്കാർ ഭയക്കണ്ട. കുന്നു പോലെ ഇതെല്ലാം സമാഹരിച്ച് വയ്ച്ചിരിക്കുന്നവർ മാത്രം ഭയന്നാൽ മതിയാകും. ഇതിനു മുൻപ് കേരളത്തിൽ കാരക്കോണം മെഡിക്കൽ കോളേജിൽ ആയിരുന്നു അത്. കാരക്കോണം മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട്‌ സി.എസ്.ഐ. സഭാ ആസ്ഥാനത്ത് ഉൾപ്പെടെ നാലിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ പരിശോധന നടത്തി 18 കോടിയിലധികം രൂപയുടെ ക്രമക്കടും അഴിമതിയുമാണ്പിടികൂടുന്നത്.

അന്ന് യു.കെയിലേക്ക് രക്ഷപെടാൻ ശ്രമിച്ച ബിഷപ്പ് ധർമരാജ് റസാലത്തിനെ തിരുവന്തപുരം വിമാനത്താവളത്തിലിട്ട് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. മാത്രമല്ല ഇടത് മുന്നണി മുൻ സ്ഥനാർഥിയായിരുന്ന കാരക്കോണം മെഡിക്കൽകോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിൻകര ചെറിയകൊല്ലയിലെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇയാൾ അറസ്റ്റിലാകും എന്നും സൂചനയുണ്ട്. പിണറായിയുടെ ചേർന്ന് നില്ക്കുന്ന സ്ഥാപനം ആയിട്ടും സഹായത്തിനു ചെറുവിരൽ അനക്കാൻ പോലും ഇ ഡി അനുവദിച്ചില്ല.

കഴിഞ്ഞ നാല് വർഷത്തിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ 500 ശതമാനം വർധയാണ് ഉണ്ടായത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ എതിരാളികൾക്കെതിരെ രാഷ്ട്രീയ ആയുധമായി ഇ.ഡിയെ ഉപയോഗപ്പെടുത്തുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. നിരവധി രാഷ്രടീയ എതിരാളികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തിരുന്നു എന്നതാണ് ഈ അവസരത്തിൽ ശ്രദ്ധേയം.

ഇതിൽ മാത്രം 500 ശതമാനത്തിലധികം വർധനവുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്. 2018-19, 2021-22 കാലഘട്ടത്തിനിടയിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ 505 ശതമാനം വർധനവുണ്ടായതായി ധനമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. 2018-19 ൽ ഇ.ഡി രജിസ്റ്റർ ചെയ്തത് 195 കേസുകളാണെങ്കിൽ 2021ൽ അത് 1,180 ആയി ഉയർന്നു. 2004-14 കാലയളവിൽ ഇ.ഡി 112 റെയ്ഡുകൾ മാത്രമാണ് നടത്തിയതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ പറയുമ്പോൾ റെയ്‌ഡുകളുടെ എണ്ണം 2014-2022 കാലയളവിൽ 2,974 ആയി ഉയർന്നു.