നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി, ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി

കൊച്ചി. മാധ്യമ പ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ഇഡി നികേഷിനെ വിളിച്ചുവരുത്തിയത്.

മൂന്ന് മണിക്കൂറോളം ഇഡി നികേഷ് കുമാറിനെ ചോദ്യം ചെയ്തു എന്നാണ് വിവരം. നിലവില്‍ നികേഷ് കുമാര്‍ ചോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിദേശ നാണ്യ വിനിമയത്തില്‍ ചട്ട ലംഘനം നടന്നതായിട്ടുള്ള കേസിലെ അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.

ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍.