കള്ളപ്പണം വെളുപ്പിച്ച കേസ്; ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

കൊച്ചി: പാര്‍ട്ടിപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക്​ പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ച്‌ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യല്‍.

കള്ളപ്പണം വെളുപ്പിക്കാന്‍ വി കെ ഇബ്രാഹിം കുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തി​ന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്​​തെന്നും, ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത കമ്ബനിക്ക് സഹായം ചെയ്ത് നല്‍കിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.