പാവങ്ങളെ ഇങ്ങനെ പറ്റിക്കണോ, സിപിഎമ്മിന്റെ പ്രചാരണ പരിപാടിയിൽ വയോജനങ്ങളെ എത്തിച്ചത് പെപെൻഷൻകാരുടെ യോഗമെന്ന് തെറ്റിദ്ധരിപ്പിച്ച്

പാലക്കാട് : എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പറ്റിച്ചു പങ്കെടുപ്പിക്കാൻ ശ്രമം. പെൻഷൻകാരുടെ യോഗം എന്ന പേരിൽ ആയിരുന്നു വയോജനങ്ങളെ പറ്റിച്ച് പരിപാടിയിൽ പങ്കെടുപ്പിക്കാൻ നോക്കിയത്. പാലക്കാട് കാവിൽപാടിലാണ് സംഭവം

പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും വയോജനങ്ങൾ സംഗതി മനസിലായതോടെ പണി പാളി. പെൻഷൻ വാങ്ങുന്നതിനായി ആധാറും പെൻഷൻ ലിസ്റ്റുമെടുത്ത് വരണമെന്നായിരുന്നു സിപിഎം പ്രവർത്തകർ നൽകിയിരുന്ന വിവരം.

ഇതനുസരിച്ച് ജോലി സ്ഥലത്ത് നിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്ക് എത്തി. തുടർന്നാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുവെന്ന് ഇവർക്ക് മനസിലായത്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് മനസ്സിലാക്കിയതോടെ വയോജനങ്ങൾ പങ്കെടുക്കാതെ തിരികെ പോകുകയായിരുന്നു.