111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി.

 

ന്യൂഡല്‍ഹി/ രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ രജിസ്‌ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. ആര്‍.പി. ആക്ട് 1951ലെ സെക്ഷന്‍ 29എ, 29 സി പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.

മെയ് 25ന് അംഗീകാരമില്ലാത്ത 87 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായി 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് ഇപ്പോള്‍ 111 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്.