അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ഥ എന്‍സിപിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ. യഥാർഥ എൻസിപി അജിത് പവാർ നേതൃത്വം നൽകുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2023 ജൂലായിലാണ് അജിത് പവാറും എംഎൽമാരും ഷിന്ദേ സർക്കാരിന്റെ ഭാഗമാകുന്നത്. ലെജിസ്ലേറ്റീവ് മെജോറിറ്റി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാർ പക്ഷമാണ് യഥാർഥ എൻസിപിയായി അം​ഗീകരിച്ചത്. എൻസിപിയുടെ ഔദ്യോഗിക ചിപ്‌നമായ ക്ലോക്കും ഇനി അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാം.

നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി തന്റെ പക്ഷത്തിന് പേരും ചിപ്‌നവും തീരുമാനിച്ച് അറിയിക്കാൻ ശരദ് പവാറിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്കുള്ളിൽ ഇരുകൂട്ടരും കമ്മീഷനെ നിലപാട് അറിയിക്കാനാണ് നിർദേശം.