നാമനിർദ്ദേശപത്രിക സമർപ്പിച്ച് പൂവച്ചൽ ഗ്രാമപഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥി രജനി

ഭാരതീയ ജനതാ പാർട്ടി പൂവച്ചൽ ഗ്രാമപഞ്ചായത്ത് കോവിൽ വിള ആറാം വാർഡ് B J P, എൻഡിഎ സ്ഥാനാർത്ഥിയായി രജനി കെ. പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോവിൽ വിള വാർഡിലെ വോട്ടർമാർക്കൊപ്പം പ്രകടനമായി എത്തിയാണ് രജനി കെ നാമനിർദേശ പത്രിക സമർപ്പിച്ചത് തുടർച്ചയായ നാലാം തവണയും വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്ന് NDA സ്ഥാനാർത്ഥി ആത്മവിശ്വാസം പ്രകടിപ്പിച്ചു

നരേന്ദ്ര മോദി സർക്കാരിന്റെ ഗ്യാരണ്ടി കോവിൽ വിള വാർഡിലെ ജനങ്ങളിൽ ഏറ്റെടുത്തിരിക്കുകയാണ്. ഭാരതീയ ജനതാ പാർട്ടി നേതാക്കളായ മേഖല വൈസ് പ്രസിഡന്റ്, മുക്കം പാലം മൂട് ബിജു, ജില്ലാ സെക്രട്ടറി മുളയറ രതീഷ്. മണ്ഡലം പ്രസിഡന്റ്, വെള്ളനാട് അനിൽ, സംസ്ഥാന കൗൺസിൽ അംഗം കാട്ടാക്കട സന്തോഷ്, ജ്യോതി കുമാർ, മുളയറ ബൈജു, തൂങ്ങാംപാറ ബാലകൃഷ്ണൻ, ശ്രീകല രാധാകൃഷ്ണൻ, പൂവച്ചൽ അജി, ജിജിത്ത്, ലക്ഷ്മി, അഖില, ധനുഷ് പ്രിയ തുടങ്ങിയ ജനപ്രതിനിധികളും മണ്ഡലം ഏരിയ ഭാരവാഹികളും പങ്കെടുത്തു.