ഒരു രാജ്യം ഒരു വൈദ്യുതി നിയമം വരും, കേരളത്തിൽ വൈദ്യുതി വില കുറയും- പാരയുമായി KSEB വെള്ളാനകൾ

രാജ്യത്ത് പുതുതായി നടപ്പാക്കാൻ പോകുന്ന വൈദ്യുതി നിയമത്തിനു കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി. ഇതിന്റെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി ബിൽ ലോക് സഭയിൽ ചർച്ച ചെയ്യുകയാണ്‌.വെറുതേ ചർച്ച ചെയ്യുകയല്ല ബിൽ പാസാവുകയും നിയമം ആകുകയും ചെയ്യും

പുതിയ വൈദ്യുതി നിയമം രാജ്യ വ്യാപകമായി കൊണ്ടുവരുമ്പോൾ ഉള്ള നേട്ടങ്ങൾ എന്തയോക്കെയാണ്‌ ജനങ്ങൾക്ക് മെച്ചവും കോട്ടവും എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇലക്ട്രിസിറ്റി വകുപ്പിലെ ജീവനക്കാരാണ്‌ പ്രധാനമായും എതിർപ്പുമായി ഇപ്പോൾ വന്നിരിക്കുന്നത്. വൈദ്യുതി വിതരണ മേഖലയിലെ എന്ത് മാറ്റവും പരിഷ്കാരവും ഇത്തരം വെള്ളാന ജീവനക്കാരുടെ ഓഫീസിലെ മെല്ലെ പോക്കും ഉറക്കവും പണി എടുക്കാതെ കാശ് വാങ്ങിക്കലും, കൈക്കൂലി വാങ്ങിക്കലിനേയും എല്ലാം സാരമായി തന്നെ ബാധിക്കും

മറ്റൊരു എതിർപ്പ് കേരളത്തിലെ ഭരണ പ്രതിപക്ഷമാണ്‌. അവർ ഒന്നിച്ച് സംയുക്തമായി കേന്ദ്ര നിയമം വരുന്നതിനെതിരേ കെട്ടി പിടിച്ച് പ്രമേയം പാസാക്കി. ഇനി പുതിയ നിയമത്തിലേക്ക് വരാം

വൈദ്യുതി മേഖലയിൽ മൂലധനനിക്ഷേപവും മത്സരവും വർധിപ്പിക്കുകയാണു ബിൽ കൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യംവയ്ക്കുന്നത്. അതായത് കുറഞ്ഞ വിലയിൽ വൈദ്യുതി ആർക്ക് നല്കാനാകുമോ അവർക്ക് സ്വാഗതം. വിതരണരംഗത്തു സംസ്ഥാന വൈദ്യുതി ബോർഡുകൾക്കുള്ള കുത്തക അവസാനിക്കും. ഏതു കമ്പനിക്കും വൈദ്യുതി വാങ്ങി വിൽക്കാം. ഉപയോക്താവിന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാം. എന്നാൽ വിമർശകർ വൈദ്യുതി മേഖല സ്വകാര്യ വല്കരിച്ചാൽ ഇഷ്ടമുള്ള വിലയ്ക്ക് സ്വകാര്യ കമ്പിനികൾ വൈദ്യുതി വില്ക്കും എന്നു പറഞ്ഞാണ്‌. സ്വകാര്യ വല്കരണം ആപത്തെന്ന് ഇറ്റത് പക്ഷവും കോൺഗ്രസും വൈദ്യുതി വകുപ്പിലെ വെള്ളാന ജീവനക്കാരും പറയുന്നു. ഇതിനും മറുപടി ഉണ്ട്… ജനങ്ങൾ പണം നല്കി വാങ്ങിക്കുന്ന എല്ലാ ഉല്പ്പന്നവും മാർകറ്റിൽ സ്വകാര്യ മേഖലയിൽ നിന്നാണ്‌. ഒരേ ഉല്പ്പന്നം തന്നെ മാർകറ്റിൽ പല വിലയിൽ മൽസരിച്ച് വില്ക്കുന്ന വ്യാപാരികളിൽ ആരിൽ നിന്നു വേണമെങ്കിലും ജനങ്ങൾക്ക് സാധനം വാങ്ങാം

ഒരു കാലത്ത് ഫോണും ഇന്റർനെറ്റും ബി എസ് എൻ എലിന്റെ കുത്തുകയായിരുന്നു. വൻ തുക മുടക്കി ഒരു കോൾ ചെയ്യുന്ന കാലം. ഇന്റർ നെറ്റും ഡാറ്റയും എത്ര പണം നല്കിയാലും കിട്ടാനില്ലാത്ത കാലം. എന്നാൽ എല്ലാ ഏതിർപ്പും അവഗണിച്ച് അതിനേ സ്വകാര്യ വല്കരിച്ചപ്പോൾ എന്ത് സംഭവിച്ചു എന്ന് നമ്മൾക്ക് അറിയാം. ഡാറ്റയും കോളും എല്ലാം ഫ്രീയായി വരെ മൽസര അടിസ്ഥാനത്തിൽ സ്വകാര്യ കമ്പിനികൾ നല്കി തുറ്റങ്ങി

പുതിയ കേന്ദ്ര നിയമം വന്നാൽ രാജ്യത്ത് എല്ലായിടത്തും വൈദ്യുതി വില ഏകീകരിക്കപ്പെടും. ഉയർന്ന വില നില്ക്കുന്ന സംസ്ഥാനത്തേക്ക് കൂടുതൽ കമ്പിനികൾ എത്തി മാർകറ്റിൽ മൽസരം ഉണ്ടാക്കി വില ഏകീകരണം ഉണ്ടാക്കും. ഇപ്പോൾ നമുക്കറിയാം തമിഴ് നാട്ടിൽ ഈടാക്കുന്ന വൈദ്യുതി നിരക്കിന്റെ 5 ഇരട്ടിയാണ്‌ കേരളത്തിൽ. കേന്ദ്ര നിയമത്തേ എതിർക്കുന്ന കെ എസ് ഇ ബി ജീവനക്കാരും നിയമ സഭയിൽ കെട്ടി പിടിച്ച പിനറായി വിജയനും വി ഡി സതീശനും ഇതിനു എന്ത് മറുപടി പറയാനുണ്ട്. എന്തുകൊണ്ട് നിങ്ങൾക്ക് തമിഴ്നാട്ടിലെ വൈദ്യുതി വിലക്ക് കേരളത്തിൽ വൈദ്യുതി നല്കാൻ സാധിക്കുന്നില്ല. യു.ഡി എഫും ഇടത് പക്ഷവും കെ എസ് ഇ ബി ജീവനക്കാരും ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം… ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ഇന്ത്യയിൽ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്ക് എന്തുകൊണ്ട് കേരളത്തിൽ വന്നു… ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ ജലത്തിൽ നിന്നും വൈദ്യുതി എടുക്കുന്ന സംസ്ഥാനമാണ്‌ കേരളം. ഉല്പാദനത്തിനാവശ്യമായ അസ്ംസ്കൃത വസ്തുവായ വെള്ളം ഫ്രീയാണ്‌. എന്നിട്ടും എന്തുകൊണ്ട് കേരളത്തിൽ വൈദ്യുതിക്ക് രാജ്യത്തേ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നു. ….മറ്റൊന്ന് മഴക്കാലത്ത് ഡാമുകൾ നിറഞ്ഞ് വെള്ളം ഒഴുക്കി വിടുന്നു. ഉല്പാദനം പരമാവധിയാക്കി. മിച്ച വൈദ്യുതി കേരളം പുറത്തേക്ക് വില്ക്കുന്നു. ഈ മഴക്കാലത്ത് പൊലും എന്തുകൊണ്ട് വൈദ്യുതി നിരക്ക് കുറയ്ക്കുന്നില്ല,

കേരളത്തിൽ സമാന്തിര സർക്കാർ ഖജനാവ് പോലെ ഏറ്റവും വലിയ പണം ഒഴുകി എത്തുന്ന കെ എസ് ഇ ബി എന്തുകൊണ്ട് നഷ്ടത്തിലായി. പുതിയ കേന്ദ്ര നിയമം വരുമ്പോൾ ലൈൻ മാൻ മുതൽ എഞ്ചിനീയർമാർക്ക് വരെ നല്കുന്ന കൈക്കൂലഒഴിവാക്കാം. സ്ളാബ് നിരക്ക്, സെസ്, പിഴ അഡ്വാൻസ് നിരക്ക് പുതുക്കൽ, വാടക, എന്നിങ്ങനെയുള്ള തട്ടിക്കൂട്ട് ബില്ലുകളും പണപിരിവും ഒഴിവാകും. ഒരു സംസ്ഥാനത്ത് തന്നെ പല വൈദ്യുതി വിതരനക്കാർ ഉപഭോക്താക്കൾക്കായി മൽസരിക്കും. ഇപ്പോൾ ഇന്റർനെറ്റ് വിതരണം ചെയ്യുന്നവരെ പോലെ ജനങ്ങൾക്ക് ഇഷ്ടം ഉള്ളവരെ തിരഞ്ഞെടുക്കാം. ഇപ്പോൾ ആകട്ടേ നമുക്ക് ഒരു കെ എസ് ഇ ബിയും സർക്കാരും മാത്രം. അവർ പറയുന്നതിനു എതിരില്ല. ഇഷ്ടമുള്ള നിരക്കും ബില്ലും കണക്കും ആയി ഇവർ പിഴിഞ്ഞ് എടുക്കുന്നു

ഇനി ലോകത്ത് മറ്റ് വികസിത രാജ്യങ്ങളിലേ നിരക്ക് എടുത്താലും കേരലത്തിന്റെ വൈദ്യുതി നിരക്കുമായി അടുത്ത് വരുന്നു. അത്ര ഭീകര നിരക്കാണ്‌ വൈദ്യുതിക്ക് കേരളം ഈടാക്കുന്നത്. കേന്ദ്ര നിയമം വന്നാൽ ഇതിന്റെ ഏറ്റവും വൻ ആനുകൂല്യം കിട്ടുക കേരളത്തിലെ ജനങ്ങൾക്കാണ്‌. ജല സ്രോതസിൽ നിന്നും വൈദ്യുതി എടുക്കുന്ന കേരളത്തിൽ ലോകത്തേ തന്നെ ഏറ്റവും കുറഞ്ഞ് നിരക്കിൽ വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കും.

ലോകത്തേ വികസിത രാജ്യങ്ങളിൽ എല്ലാം വൈത്യുതി വിതരണം സ്വകാര്യ മേഖലയിലാണ്‌. അവിടെ ഒന്നും ആർക്കും പരാതിയില്ല. വൈദ്യുതി മുറ്റങ്ങാറും അഴിമതിയും കൈക്കൂലിയും നല്കണ്ട്. അല്ലെങ്കിൽ പ്രവാസികളോട് ചോദിച്ചാൽ മതി. ഇപ്പോഴും കേരളത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ആകാശത്തു കൂടി വലിക്കുന്ന ലൈനുകളിലാണ്‌ വൈദ്യുതി സപ്ലൈ. ഇതൊക്കെ ലോകം വലിച്ചെറിഞ്ഞിട്ട് കാലമെത്രയായി. ഒരു മഴയും കാറ്റും ഉണ്ടായാൽ ഇന്നും കേരളം ഇരുട്ടിലാകുന്നത് പൊലും മാറ്റുവാൻ ഇതുവരെ ഇവിടെ ഭരിച്ചവർക്ക് ആയിട്ടില്ല. അഴിമതി ഇല്ലാതാക്കാൻ ആയില്ല. നിരക്ക് വർദ്ധിപ്പിക്കൽ ഒഴിവാക്കാൻ ആയില്ല. വൈദ്യുതി ബോർഡ് നഷ്ടത്തിലാകുന്നത് ഒഴിവാക്കാൻ ആയില്ല. പിന്നെ എന്ത് കാര്യമാണ്‌ യു ഡി എഫും ഇറ്റതും കെ സെ ഇ ബി ജീവനക്കാരും പറയുന്നത്. പരാജയത്തിൽ നിന്നും വൻ പരാജയത്തിലേക്കും നഷ്റ്റത്തിലേക്കും പോയി അഴിമതിയിൽ കുളിച്ച് നില്ക്കുന്ന വൈദ്യുതി മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനെ എന്തിനാണ്‌ ഇവർ എതിർക്കുന്നത്.

നരേന്ദ്ര മോദി വിചാരിച്ചത് നടപ്പാക്കും. പുതിയ വൈദ്യുതി നിയമം കൊണ്ടുവരും. ഒരു രാജ്യം ഒരു വൈദ്യുതി നിയമം..അഴിമതിയില്ലാത്ത വില കുറഞ്ഞ് വൈദ്യുതി കേരലത്തിനു കിട്ടും എന്ന് നൂറുവട്ടം ഉറപ്പാണ്‌. നഷ്ടം വരുന്നത് കേരളത്തിലെ രാഷ്റ്റ്രീയക്കാർക്കും അഴിമതി പണം വാങ്ങുന്നവർക്കും മാത്രമായിരിക്കും.