മസാലബോണ്ട് കേസ്, തോമസ് ഐസക് നിർബന്ധമായും ഹാജരാകണമെന്ന് ഇഡി

കൊച്ചി: തനിക്ക് അയച്ച സമന്‍സ് നിയമവിരുദ്ധമാണെന്നും മസാലബോണ്ട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാവില്ലെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ഐസക് ഹാജരായെ മതിയാവൂവെന്ന് എന്ന് ഇഡിയും .അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കരുതെന്ന് കോടതി നിർദേശിച്ചു.

സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ല, അതുകൊണ്ട് തന്നെ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഐസക് വ്യക്തമാക്കി.

എന്നാൽ മസാല ബോണ്ട് കേസിലെ വിവരങ്ങള്‍ അറിയാവുന്ന ആളെന്ന നിലയിൽ ഹാജരായി തങ്ങൾക്ക് വിവരങ്ങള്‍ നല്‍കണമെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. കേസിൽ സിഇഒ ഹാജരാകില്ലെന്നുംഡിജിഎം ഫിനാൻസ് അശോക് കുമാറും മാനേജറും ഹാജരാകുമെന്നും കിഫ്ബി കോടതിയെ അറിയിച്ചു.