അഭിമാനിയായ ഹിന്ദുവിനും മുസ്ലിമിനും മോദിയുടെ ഭാരതത്തിൽ തുല്യത

തൃണമൂൽ കോൺഗ്രസ് വക്താവ് റിജു ദത്ത, കോളമിസ്റ്റും എഴുത്തുകാരനുമായ അശുതോഷ്, കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ഇവരുടെ ഭാരതത്തിൽ മതേതരത്വം അവസാനിക്കുന്നുവെന്ന വാദം പൊളിച്ചടുക്കാൻ ഷെഹ്ല റാഷിദ് ഒരൊറ്റ ചോദ്യം മതിയായിരുന്നു എനിക്ക് അഭിമാനിയായ മുസ്ലീമാകാൻ കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് അഭിമാനിയായ ഹിന്ദുവായിക്കൂട” എന്ന് ഷെഹ്ല റാഷിദ് ചോദിച്ചു ഷെഹ്ല റഷീദ് നിരത്തിയ വിശദീകരങ്ങൾക്കു മുന്നിൽ മോഡി വിരുദ്ധരുടെ വായടയുകയായിരുന്നു ഇന്ത്യൻ . എന്നാൽ എല്ലാ മതങ്ങളുടെയും സമത്വമാണ്. പുതിയ പാർലമെൻ്റ് ഉദ്ഘാടനം ചെയ്തപ്പോൾ എല്ലാ മതസ്ഥരുടെയും പ്രാർത്ഥനകൾ അവിടെ നടന്നു. അതിൽ മുസ്ലീം മതത്തിന്റെ ആസാനും ഉൾപ്പെടുന്നു. ഞാനൊരു അഭിമാനിയായ മുസ്ലീമായതുപോലെ, പ്രധാനമന്ത്രി മോദി അഭിമാനിയായ ഹിന്ദുവാണ്. അടുത്തിടെ ഒരു മുസ്ലീം ക്രിക്കറ്റ് താരത്തിന് അർജുന അവാർഡ് ലഭിച്ചു. ഇത് ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നു എന്നതിന് ഉദാഹരണമാണ് ഷെഹ്ല റഷീദ് ചോണ്ടികാട്ടി

തുടർന്ന് കോൺഗ്രസിനോട് ചില വിശദ്ധീകരങ്ങളും ഷെഹ്ല നടത്തി “നിങ്ങൾ മതേതരത്വത്തിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിളിക്കുന്ന സമയത്താണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് വന്നത് എന്ന് കോൺ​ഗ്രസ് ഓർക്കണം. അതേസമയം ഇന്ന് എല്ലാവർക്കും പ്രധാനമന്ത്രി ആവാസ് യോജന, പിഎം മുദ്ര യോജന, കിസാൻ സമ്മാൻ നിധി എന്നിവയുടെ ആനുകൂല്യങ്ങൾ തുല്യമായി ലഭിക്കുന്നു. മതേതരത്വത്തിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിളിക്കപ്പെടുന്ന കാലത്ത് ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നടന്നിരുന്നു. എന്നാൽ ഇന്ന് കശ്മീരിൽ സമാധാനമുണ്ട്. ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്”- ഷെഹ്‌ല റാഷിദ് പറഞ്ഞു.

മതേതരത്വം എന്നാൽ എല്ലാ മതങ്ങളുടെയും സമത്വമാണെന്നും അത് ഇന്ത്യയിൽ നടപ്പിലാക്കുന്നുണ്ടെന്നും വ്യക്തമാക്കി ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്ല റാഷിദ്. രാജ്യത്ത് മതേതരത്വം ഇല്ലാതാകുന്നുവെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുളള പാർട്ടികൾക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ഷെഹ്ല റാഷിദിന്റെ പ്രതികരണം.മതേതരത്വം എന്നാൽ അത് ആരോടും വിവേചനം കാണിക്കുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ചും ഷെഹ്ല റാഷിദ് സംസാരിച്ചു. ഇന്ന് എല്ലാവർക്കും പ്രധാനമന്ത്രി ആവാസ് യോജന, പിഎം മുദ്ര യോജന, കിസാൻ സമ്മാൻ നിധി എന്നിവയുടെ ആനുകൂല്യങ്ങൾ തുല്യമായി ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.ഇന്ത്യയിൽ മതേതരത്വത്തിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിളിക്കപ്പെടുന്ന കാലത്ത് ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നടന്നിരുന്നു. എന്നാൽ മോദി ഭരണത്തിന് കീഴിൽ ഇന്ന് കശ്മീരിൽ സമാധാനമുണ്ട്. ന്യൂനപക്ഷങ്ങൾക്കാണ് ഇപ്പോൾ പ്രയോജനങ്ങൾ ലഭിക്കുന്നത് എന്നതിന് വളരെ ശക്തമായ പ്രതികരണമാണ് ഷെഹ്ല നടത്തിയത്

മോദിയ്ക്ക് എതിരെ സുപ്രീം കോടതിയിൽ പോയ വ്യക്തി.എന്നാലിപ്പോൾ ഷെഹ്ല വാർത്തയിൽ നിരത്തുന്നത് മോദിവിരുദ്ധത പറഞ്ഞു നടന്നത്തിൽ നിന്ന് മാറി ഇപ്പോൾ മോഡി യെ പ്രശംസിക്കുന്നതിലാണ് ഇത് എല്ലാവരുടേയും രാജ്യമാണ്. ഇവിടെ എവിടെ വേണമെങ്കിലും ജീവിക്കാനും പോകാനും കഴിയും. ഇവിടെ സമാധാനമുണ്ട്, വികസനമുണ്ട്, മുൻപ് ഭരിച്ചിരുന്ന ബ്രിട്ടനെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. ഈ നേട്ടം കൈവരിച്ചത് നിസ്വാർത്ഥമായ സേവനം ചെയ്യുന്ന, ഇച്ഛാ ശക്തിയൊടെ തീരുമാനമെടുക്കുന്ന ഭരണസംവിധാനം ഉള്ളത് കൊണ്ടാണ്’.

ഒരു വിമർശകയിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ ആരാധികയായി മാറിയതിനെക്കുറിച്ച് ഷെഹ്‌ല റഷീദ് പറഞ്ഞതിങ്ങനെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ മാറ്റിമറിക്കാൻ തക്ക ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന നിസ്വാർത്ഥ മനുഷ്യനാണെന്ന തിരിച്ചറിവാണ് എന്റെ മനംമാറ്റത്തിന് കാരണമായത്. തീവ്രമായ വിമർശനങ്ങളെ അദ്ദേഹം ധീരമായി നേരിട്ടിട്ടുണ്ട്,

സൈനിക ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് 2019 ൽ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അവർ ഖേദം പ്രകടിപ്പിച്ചു. സ്വയം പരിശോധിക്കാതയാണ് അന്ന് വിവരങ്ങൾ പങ്കുവച്ചത്. തനിക്ക് വിവരം കൈമാറിയവരുടെ ലക്ഷ്യവും അതായിരുന്നു. ഞാൻ പങ്കുവച്ച വിവരങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള ദേശ വിരുദ്ധ ശക്തികൾ ഉപയോഗിച്ചുവെന്നത് സത്യമാണ്. ആ ട്വീറ്റുകൾ ഇട്ടതിൽ ഖേദമുണ്ട്, അവർ പറഞ്ഞു.ഒരുകാലത്ത് കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകയായിരുന്നു ഷെഹ്ല റാഷിദ്.

അന്ന് വിവാദ പരാമർശങ്ങൾ കൊണ്ട് പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കന്നയ്യ കുമാർ, ഉമർ ഖാലിദ് തുക്‌ഡെ ഗ്യാംഗിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ഷെഹ്ല. ശ്രീനഗർ സ്വദേശിയായ ഷെഹ്ല ഐസ നേതാവും 2015-16 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ്പ്രസിഡന്റുമായിരുന്നു.2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ സ്വയംഭരണ പദവി റദ്ദാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തെ റാഷിദ് രൂക്ഷമായി വിമർശിച്ചിരുന്നു.ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ മറ്റൊരു പ്രമുഖ വിമർശകനായ ഐഎഎസ് ഓഫീസർ ഷാ ഫൈസലിനൊപ്പം ചേർന്ന് റഷീദ് 2019 മാർച്ചിൽ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് സ്ഥാപിച്ചു.

അതേവർഷം തന്നെ ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ട്വീറ്റുകളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട റാഷിദ്, നിയമകുരുക്കിലായിരുന്നു. ഇന്ത്യൻ സൈന്യം കശ്മീരിലെ പുരുഷന്മാരെ പിടികൂടുകയും വീടുകൾ റെയ്ഡ് ചെയ്യുകയും താഴ്‌വരയിൽ ആളുകളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് റാഷിദ് ആരോപിച്ചിരുന്നു. അതേസമയം റാഷിദ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും സ്ഥിരീകരിക്കാൻ കഴിയാത്തതുമാണെന്ന് പറഞ്ഞ് സൈന്യം നിഷേധിച്ചു.