പോക്സോ കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം

പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലെ ആദ്യത്തെ വിധിയാണിത്.

17 വയസ്സുള്ള പെൺകുട്ടിയെ പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്ത് പ്രതി പീഡിപ്പിച്ചെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.

മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയും പോക്സോ കേസിലെ മോൻസൻ രണ്ടാം പ്രതിയുമാണ്. 2022 മാർച്ചിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വ്യാജ പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. ചൊവ്വാഴ്ചയാണ് കേസില്‍ അന്തിമ വാദം പൂർത്തിയാക്കിയത്.

പുരാവസ്‌‌തു തട്ടിപ്പുകേസിൽ 2021ൽ മോൻസൺ അറസ്റ്റിലായശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പൊലീസ്‌ കമ്മീഷണർക്ക്‌ പരാതി നൽകിയത്‌. മോൻസണെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന്‌ മൊഴി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.