എഥനോള്‍ മിശ്രിത പെട്രോള്‍, ലക്ഷ്യത്തിലേക്ക് കുതിച്ച് ഇന്ത്യ

ന്യൂഡല്‍ഹി. 2025ഓടെ പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിന്റെ അളവ് 20ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യം ഈ ലക്ഷ്യത്തിലേക്ക് നിങ്ങുകയാണെന്ന് കേന്ദ്ര ഉപഭോക്തകാര്യമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി. അതേസമയം 2030ഓടെ പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചിരുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 10 ശതമാനം എഥനോള്‍ ചേര്‍ക്കുന്നുണ്ട്.

രാജ്യത്ത് വായുമലിനീകരണം കുറയ്ക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനെ ഈ നീക്കം സഹായിക്കും. കൂടുതല്‍ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നതോടെ കാര്യമായ രീതിയില്‍ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ക്രൂഡോയിലിന്റെ ഇറക്കുമതിയും അനുപാതികമായി കുറയ്ക്കുവാന്‍ സാധിക്കും. എഥനോളിന്റെ അളവ് ഉയര്‍ത്തുന്നത് കാര്‍ഷിക മേഖളയിലും കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.