ജീവനേക്കാളും വിലയുള്ള 4 ഡയറികൾ നഷ്ടപെട്ടു, അത് നിറയേ മരിച്ച ചേച്ചിയുടെ നഷ്ട സ്വപ്നങ്ങൾ

eva sankar

മരണത്തിലും വേർപിരിയാത്ത സഹോദരി ബന്ധം ഇപ്പോൾ ഒരു വേദനയും നൊമ്പരവുമായി. ഈവ എന്ന യുവതി ഇപ്പോൾ പരതുന്നത് തിരുവന്തപുരത്ത് ഓട്ടോ റിക്ഷയിൽ വയ്ച്ച് നഷ്ടപെട്ട ചേച്ചിയുടെ 4 ഡയറികൾ ആണ്‌. ആ അത് വെറും ഡയറികൾ അല്ല. മരിച്ചു പോയ ചേച്ചിയുടെ എല്ലാം എല്ലാം അടങ്ങിയ നിധി തന്നെയാണ്‌ ഈവ എന്ന പെൺകുട്ടിക്ക് ആ ഡയറികൾ. ജീവനേക്കാൾ വലുതാണ്‌ 4 ഡയറികളുടെ മൂല്യം എന്നും ഈവ പറയുന്നു. എന്റെ ചേച്ചിയുടെ നഷ്ട സ്വപ്നങ്ങൾ എല്ലാം അവയിൽ ഉണ്ട്. നെയ്യാറ്റിൻ കരയിൽ നിന്നും തിരുവന്തപുരത്തേക്കുള്ള വഴിയിലാണ്‌ ഡയറികൾ നഷ്ടമാകുന്നത്. കിട്ടുന്നവർ അതൊരു പഴയ ബുക്ക് എന്ന് കരുതി കളയരുതേ..അതിന്റെ വില ജീവനേക്കാൾ അധികമാണ്‌..ഈവയുടെ ഫേസ് ബുക്ക് കുറിപ്പ്

മറന്നു വെച്ച 4 ഡയറി കൾക്ക് ജീവനെക്കാളും വില… ഭൂമിയിൽ നിന്നും വിടപറഞ്ഞു പോയ എന്റെ ചേച്ചി യുടെ 4 ഡയറികൾ ആണ് ഇന്ന് രാവിലെ നഷ്ടപ്പെടുന്നത്. ഡയറിയിൽ എഴുതി തീർത്ത അവളുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ ഒരുങ്ങവേയാണ് അതു കൈമോശം വരുന്നത്. ആ ഡയറി നിറയെ അവളുടെ നഷ്ടപെട്ട സ്വപ്നങ്ങളായിരു ന്നു. അതു കൈയിൽ ഉള്ളത് ഒരു ആശ്വാസമായിരുന്നു എനിക്ക്. ഇപ്പോൾ അതു കരയിപ്പിക്കുന്ന നോവാകുന്നു. അതിൽ അവളുടെ സ്വപ്‌നങ്ങൾ ഉണ്ട്, നമ്മുടെ വീടുണ്ട്.

നമ്മുടെ ബാല്യവും കൗമാരവും യൗവനവും ഉണ്ട്.അവൾ ബാക്കി വെച്ചു പോയത് കുറെ മോഹങ്ങളും ഓർമ്മകളുമാണ്.. അതാണെനിക് ഇപ്പോൾ ഇല്ലാണ്ടായിരിക്കുന്നത്. അവൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായെങ്കിലും ഓർമ്മക്കായി അവശേഷിപ്പിച്ച ഒരു അടയാളമായിരുന്നു ഡയറികൾ. അവളുടെ ഡയറികൾ എടുക്കുക എന്നാ ലക്ഷ്യത്തോടെയാ നെയ്യാറ്റിൻകര യിലെ വീട്ടിലേക്കു തിരിച്ചത് . വീടിനു ചുറ്റും കാടുപിടിച്ചു കിടന്നിരുന്നു. മുറ്റത്തെ അവളുടെ കല്ലറക്കു ചുറ്റും അരളി തൈകൾ പൂത്തു സുഗന്ധം പരത്തു ന്നുണ്ടായിരുന്നു. വീടിനുള്ളിൽ അവളുടെ അലമാരയിൽ ഡയറികൾ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതെടുത്തു തുറന്ന് വായിച്ചപ്പോൾ എന്റെ ഹൃദയ ത്തോട് അവൾ സംസാരിക്കുന്ന പോലെ…

നീ ഇല്ലെന്നു അറിയാഞ്ഞിട്ടല്ല ചേച്ചി.. പക്ഷെ…. എന്തോ..ഇപ്പോൾ നിന്നെ ശരി ക്കും കാണാൻ തോന്നുന്നതുപോലെ…കുറച്ചു നേരം കൂടി വീടിനെ ചുറ്റി പറ്റി ഞാൻ നിന്നു. പിന്നെ ഒരു നഷ്ടബോധം എന്നെ കീഴടക്കുവാനെന്നു തോന്നിയപ്പോൾ ഞാൻ ഇറങ്ങി… വീട്ടിലേക്കും അവളുടെ കല്ലറയിലേക്കും ഒന്ന് നോക്കണമെന്നുണ്ടായിരുന്നു.. ജംഗ്ഷൻ എത്തുന്നവരെയും അവൾ ചിരിയുടെ അലകൾ എന്റെ പിന്നിലായി കേട്ടുകൊണ്ടേയിരുന്നു… ഞാൻ മരവിച്ച ഒരു അവസ്ഥയിൽ ആയിരുന്നു… തിരുവന്തപുരം എത്തുമ്പോഴേക്കും ആ ഡയറികൾ എന്നിൽ നിന്നും നഷ്ടപ്പെട്ടിരുന്നു… അതു തിരിച്ചു കിട്ടാൻ അതി തീവ്രമായി ഞാൻ ആഗ്രഹിക്കുന്നു……പ്രാർത്ഥിക്കുന്നു… (ഓട്ടോയിൽ ആണ് നഷ്ടപെട്ടത് തിരുവനന്തപുരം കാരുടെ കൈയിൽ ആണ് അതെങ്കിൽ എന്നെ ബന്ധപ്പെടാൻ അപേക്ഷിക്കുന്നു )