സർക്കാരിന്റെ മൂക്കിനു കീഴിൽ പാടവും, ചതുപ്പും, കനാലും നികത്തി വൻ ഫ്ളാറ്റ് പണി

തിരുവന്തപുരം നഗത്തില്‍ കടകം പള്ളി കണ്ണമൂലയില്‍ 2 ഏക്കറോളം ഭൂമിയില്‍ ഉയരുന്ന പടുകൂറ്റന്‍ ഫ്‌ളാറ്റുകളുടെ അനധികൃത നിര്‍മ്മാണം ആണ് പുറത്ത് വിടുന്നത്. ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ വേണ്ടി സമീപ വാസികളേ അടിച്ച് കൊല്ലാനും ഭൂമി തട്ടി എടുക്കാനും അധോലോക വാഴ്ച്ച നടത്തുകയാണ് റിയല്‍ എസ്റ്റേറ്റ് ഫ്‌ളാറ്റ് മാഫിയ

നൂറ്റാണ്ടുകളായി ഇവിടെ ഉള്ള പാടവും ചതുപ്പും ഹൈക്കോടതിയെ പോലും ധിക്കരിച്ച് വമ്പന്‍ ഭൂ മാഫിയകള്‍ മണ്ണിട്ട് നികത്തി മാളുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും പണികള്‍ തുടങ്ങിയിരിക്കുന്നു. മരടിനേക്കാള്‍ വലിയ ദുരന്തം ഇവിടെ നിക്ഷേപം നടത്തുന്ന സകല മലയാളികള്‍ക്കും പ്രവാസികള്‍ക്കും കര്‍മ്മ ന്യൂസിലൂടെ മുന്നറിയിപ്പ് തരികയാണ്. ഈ നിര്‍മ്മാണം അനധികൃതം എന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഞങ്ങള്‍ പുറത്തുവിടുന്നു.

 

വയലും ചതുപ്പും നികത്തി ഇവിടെ ഇപ്പോള്‍ 25 നിലകള്‍ ഉള്ള ഇരുപതിനായിരം സ്‌കയര്‍ മീറ്റര്‍ ഉള്ള കൂറ്റന്‍ ഫ്‌ളാറ്റാണ് നിര്‍മ്മാണം തുടങ്ങിയത്. പലിങ്ങ് ജോലികള്‍ കഴിഞ്ഞു. പില്ലറുകള്‍ ആകാശ മേടക്കായി ഉയര്‍ന്ന് തുടങ്ങി. വായുവില്‍ ഇത്രാമത്തേ നിലയില്‍ ഇന്ന ഭാഗത്ത് ഫ്‌ളാറ്റ് എന്ന് അന്തരീക്ഷത്തിലേക്ക് ചൂണ്ടിക്കാട്ടുന്ന ഭാഗം വാങ്ങാല്‍ പ്രവാസികളും ആളുകളും ഇവിടെ പണം ഇറക്കി തുടങ്ങി എന്നാണറിയുന്നത്. അതിനെല്ലാം മുമ്പേ ഈ വാര്‍ത്തയും രേഖകളും ദയവായി കാണുക..ദുരന്തത്തില്‍ നിന്നും എല്ലാവരും പിന്തിരിയുക..

നിയമം കൈയ്യില്‍ എടുത്ത് പാവങ്ങളുടെ ഭൂമി തട്ടിപറിക്കുന്നു. അവരെ കൊല്ലാകൊല ചെയ്യുന്നു. ഭീകരമായി ആക്രമിക്കുന്നു. അവരുടെ കൃഷി ഭൂമി നശിപ്പിക്കുന്നു. കേരളം എന്ന വെള്ളരിക്കാ പട്ടണത്തിലെ ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിനു കീഴില്‍ അധോലോകം പോലെ വിളയാടുകയാണ് ഫ്‌ളാറ്റ് നിര്‍മ്മാണക്കാരായ ഈ ഭൂമാഫിയ

ഇവിടെ ഭൂമി മണ്ണിട്ട് നികത്താന്‍ ആദ്യം അനുമതി നല്കിയത് ആരെന്ന് അറിയണ്ടേ. തിരുവന്തപുരത്തേ മുന്‍ സബ് കലക്ടറും സെലിബ്രേറ്റി ഐ.എ.എസ് പട്ടവും ഒക്കെയുള്ള ദിവ്യ എസ് അയ്യര്‍ . തുടര്‍ന്ന് വയലും, ചതുപ്പും കണ്ണിട്ട് ഉയര്‍ത്തി. അപ്പോള്‍ അതിനു നടുക്ക് 25 സെന്റ് കൃഷിയിടവുമയി കഴിഞ്ഞ തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി വില്ലേജില്‍ കണ്ണമൂല ഗൗരീശങ്കരത്തില്‍ ഉഷാകുമാരിയുടെ ഭൂമി ഉണ്ടായിരുന്നു. ചുറ്റുപാടും ഉള്ള പാടങ്ങള്‍ മണ്ണിട്ട് പൊക്കിയപ്പോള്‍ ഇവരുടെ ഭൂമി വെള്ളത്തിനടിയിലായി. ഹൈക്കോടതി പോലും പറഞ്ഞു..അവിടെ മണ്ണിടരുത്. കൃഷി നശിപ്പിക്കരുത്. ഇത്രയും ആയപ്പോള്‍ ആ കുടുംബത്തിന്റെ കോടികള്‍ മൂല്യം ഉള്ള 25 സെന്റ് ഭൂമി തട്ടിയെടുക്കാന്‍ കൊലപാതക നീക്കവും ഭീഷണിയും വ്യാജ രേഖ ഉണ്ടാക്കലും ഒക്കെ നടത്തി. അവര്‍ക്ക് അവിടെ ഭൂമി ഇല്ലാ എന്ന് ഭൂ മാഫിയകള്‍ പറഞ്ഞ് അവരെ ആട്ടി ഓടിച്ചു. ഭൂമിയില്‍ പ്രവേശിക്കാന്‍ 40 കൊല്ലമായുള്ള വഴി അടച്ചു.