എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്‌ന ചിരിക്കുന്നത്, നടിയുടെ ബേബി ഷവര്‍ ചിത്രത്തെ കുറിച്ച് കുറിപ്പ്

നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവ സര്‍ജയുടെ മരണം ഏവരെയും ഞെട്ടിച്ചിരുന്നു.ഇപ്പോള്‍ നടി മേഘ്‌നയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് ഏവരുടെയും നെഞ്ചുലയ്ക്കുന്നത്.ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനൊപ്പം നിറ വയറുമായി ഇരിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്.ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പും ഹൃദ്യമാവുകയാണ്.താരവിവാഹങ്ങളെക്കുറിച്ചുള്ള സാധരണക്കാരുടെ കാഴ്ചപ്പാടും ഒപ്പം മേഘ്‌നയുടെ അവസ്ഥയും വിവരിക്കുന്ന താണ് കുറിപ്പ്.

ഓരോ താര വിവാഹങ്ങള്‍ നടക്കുമ്പോഴും പൊതുവെ കേള്‍ക്കുന്ന ഒരു ഡയലോഗ് ഉണ്ട് ഇനി എപ്പോ അടിച്ചു പിരിയും എന്ന് നോക്കിയാല്‍ മതി,ഇതിനി എത്ര കാലത്തേകാവോ അങ്ങനെ അങ്ങനെ..ഒത്തിരി താരങ്ങള്‍ കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും കാണാതെ ഡിവോഴ്‌സ് ആയ താരങ്ങളുടെ ജീവിതം ജനറലൈസ് ചെയ്യുന്നതും കൂടുതല്‍ ആണ്..എന്നാല്‍ ഇങ്ങനെയും ചിലര്‍ ഉണ്ട്..എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്‌ന ചിരിക്കുന്നത്.അത്രമേല്‍ സ്‌നേഹിച്ചു ജീവിച്ച രണ്ടുപേര്‍ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്.സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ചിത്രം.’ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ വിട പറഞ്ഞത്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യ.മേഘ്‌ന നാല് മാസം ഗര്‍ഭിണി ആയിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ അന്ത്യം.പത്ത് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്.