കോഴ്‌സ് കഴിയുമ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലായി,പ്രണയം തുറന്ന് പറഞ്ഞ് മാധവന്‍

ഒരുകാലത്ത് കൗമാര ഹൃദയങ്ങളെ കീഴടക്കിയ പ്രണയ നായകനായിരുന്നു മാധവന്‍.ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍.ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ ഭാര്യ സരിതയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.വിവാഹ ശേഷം തന്റെ ഭാര്യ സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി ശ്രദ്ധ് നേടിയെന്നും മാധവന്‍ പറയുന്നു.

മാധവന്റെ വാക്കുകള്‍ ഇങ്ങനെ,’ബന്ധുക്കളില്‍ ഒരാള്‍ ശുപാര്‍ശ ചെയ്തിട്ടാണ് സരിത എന്റെ ക്ലാസ് അന്റന്റ് ചെയ്യാന്‍ വന്നത്.ക്ലാസില്‍ നിന്നും ലഭിച്ച ആത്മവിശ്വസത്തിന്റെ ബലത്തില്‍ അവള്‍ എയര്‍ ഹോസ്റ്റസ് ടെസ്റ്റ് പാസായി.കോഴ്‌സ് കഴിയുമ്പോഴേക്കും ഞങ്ങള്‍ പ്രണയത്തിലായി.അലൈപായുതേക്ക് തൊട്ട് മുന്‍പായിരുന്നു വിവാഹം.വിവാഹ ശേഷം എന്റെ സിനിമകള്‍ സരിത കോസ്റ്റ്യൂം ഡിസൈനറായി.നടന്റെ ഭാര്യയാകുന്നത് വളരെ റിസ്‌കുള്ള കാര്യമാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ലൊക്കേഷനിലേക്ക് ഒന്നിച്ചാണ് പോയിരുന്നത്.ഒന്ന് രണ്ട് സിനിമയോടെ അഭിനയവും ചിത്രീകരണമൊക്കെ എങ്ങനെയെന്ന് സരിതയ്ക്ക് മനസ്സിലായി.2002ലാണ് മകന്‍ വേദാന്ത് ജനിക്കുന്നത്.അതോടെ ചെന്നൈയിലേക്ക് താമസം മാറി.ഹിന്ദിയില്‍ തിരക്കായപ്പോള്‍ വീണ്ടും മുംബൈയിലേക്ക്.ഈ വര്‍ഷം ആദ്യമാണ് ദുബായിലേക്ക് താമസം മാറിയത്’.