സെക്രട്ടേറിയേറ്റിന് വ്യാജ ബോംബ് ഭീഷണി, വിളിച്ചയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം. സെക്രട്ടേറിയേറ്റിന് ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെ സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ പോലീസ് പരിശോധന നടത്തി. അതേസമയം സന്ദേശം വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

ഭീഷണി മുഴക്കിയത് തിരുവനന്തപുരം സ്വദേശിയായ നിധിനാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.