വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്, കെ വിദ്യയെ കോഴിക്കോട് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്. ജോലിക്കായി വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് പിടികൂടിയത്.

അതേസമയം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത് 16 ദിവസത്തിന് ശേഷമാണ് വിദ്യയെ പിടികൂടുവാന്‍ സാധിച്ചത്. പോലീസ് വിദ്യയെ കണ്ടെത്തുവാന്‍ ശ്രമിക്കുന്നില്ലന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഹൈക്കോടതി വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു.

ഇതിന് പിന്നലെയാണ് കെ വിദ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണ് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജിലെ മലയാളം വിഭാഗത്തില്‍ ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ഹാജരാക്കിയത്.