ലക്ഷ്മി ചേച്ചിയെ ഒരുപാടിഷ്ടം, സ്വന്തം ചേച്ചിയെപ്പോലെയാണ്, നെഞ്ചിൽ മുഖം പച്ചകുത്തിയ ആരാധകൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകരുടെ പ്രിയ താരമായി മാറുന്നത്. വർഷങ്ങളായി അങ്കറിംഗ് രംഗത്ത് സജീവമാണ് ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി. ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ഇത് വൈറലായി മാറാറുമുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ആരാധകൻ നെഞ്ചിൽ ലക്ഷ്മിയുടെ മുഖം പച്ചകുത്തിയ സംഭവം വൈറലായിരുന്നു. ഇപ്പോൾ തന്റെ കുട്ടി ആരാധകനെ കണ്ടതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് പ്രോ​ഗ്രാമിലാണ് കായംകുളം സ്വദേശിയായ 18 വയസുകാരൻ കാർത്തിക് എത്തിയത്. എനിക്ക് വേണ്ടി ഇത്രയും വേദന സഹിക്കാൻ കാരണമെന്താണെന്ന് ലക്ഷ്മി ചോദിച്ചപ്പോൾ ചേച്ചിയെ ഇഷ്ടമായതു കൊണ്ടാണെന്നായിരുന്നു കാർത്തിക്കിന്റെ മറുപടി. ചേച്ചിയെ പോലെയാണ് അതുകൊണ്ടാണ് ടാറ്റൂ ചെയ്തത്. എനിക്ക് ഒരു അനിയനെ കൂടി കിട്ടിയെന്ന് ലക്ഷ്മി പറഞ്ഞു. ഇങ്ങനെ സ്നേഹം എന്നും അവിടെ തന്നെ ഉണ്ടാകട്ടേ. ലവ്വറിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടോയെന്ന് ലക്ഷ്മി കാർത്തിക്കിനോട് ചോദിച്ചു. ഉണ്ടെന്നായിരുന്നു ആരാധകന്റെ മറുപടി. ഭയങ്കര സന്തോഷം. കാരണം സ്റ്റാർ മാജിക്കിൽ വന്നിട്ട് ഒരു അനിയൻ കുട്ടിയെ എനിക്ക് കിട്ടിയതിൽ.

എന്നാൽ സന്തോഷത്തിനൊപ്പം തന്നെ എനിക്ക് സങ്കടവുമുണ്ട്. പച്ച കുത്തുക എന്നൊക്കെ പറഞ്ഞാൽ, അവരുടെ ജീവിതത്തിൽ എത്രത്തോളം സ്ഥാനമുണ്ടെന്ന് ആലോചിച്ചിട്ടാണ് സങ്കടം വരുന്നതെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.