ബേസില്‍ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്നത് ഒടിഞ്ഞ കാലുമായി രണ്ടാമത്തെ സിനിമയ്ക്ക് മുന്നേ മരണം

സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നടന്‍ ബേസില്‍ ജോര്‍ജ് മരിച്ചത് ഇന്നലെയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് അപകടം സംഭവിച്ചത്. ബേസിലിനൊപ്പം കാറിലുണ്ടായിരുന്ന അശ്വിന്‍, നിതിന്‍ എന്നിവരും മരിച്ചു.

യുവതാരത്തിന്റെ അപ്രതീക്ഷിത മരണ വാര്‍ത്ത ഇതുവരെയും വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കായില്ല. പൂവള്ളിയും കുഞ്ഞാടും’ എന്ന ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചത് ബേസില്‍ ജോര്‍ജ് ആയിരുന്നു. ബേസിലിനെ കുറിച്ച് സംവിധായകന്‍ ഫാറുഖ് അഹമ്മദാലി പറയുന്നതിങ്ങനെ

2019 ഓഗസ്റ്റില്‍ റിലീസ് ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയുടെ പൂജ സമയത്തും ബേസില്‍ ഒരു അപകടത്തില്‍പ്പെട്ടിരുന്നുവെന്ന് ഫാറൂഖ് അഹമ്മദാലി പറയുന്നു. ആ അപകടത്തില്‍ ബേസിലിന്റെ കാലൊടിഞ്ഞിരുന്നു. സീറ്റില്‍ ഇടേണ്ടിയും വന്നു.ഒടിഞ്ഞ കാലുമായാണ് ബേസില്‍ തന്റെ ആദ്യ സിനിമ ചെയ്തതെന്നാണ് സംവിധായകന്‍ പറയുന്നത്. ബേസിലിന്റെ പിതാവും ഫാറുഖ് അലിയും സുഹൃത്തുക്കളാണ്. ആ ബന്ധമാണ് പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ഒഡീഷനിലേക്ക് ബേസിലിനെ എത്തിക്കുന്നത്. സിനിമയിലെ നായകനുവേണ്ട ലുക്ക് ബേസിലിന് ഉണ്ടായിരുന്നു. അങ്ങനെ പൂവള്ളിയും കുഞ്ഞാടും തുടങ്ങിയെന്നാണ് ഫാറൂഖ് അഹമ്മദാലി പറഞ്ഞു.

കോലഞ്ചേരിയില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചശേഷം സമീപത്തുള്ള ഒരു വീടിനോട് ചേര്‍ന്നുള്ള കടയിലേക്കും ഇതിനു സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമായിരുന്നു ഇത്. അപകടത്തില്‍ അതിഥി തൊഴിലാളികളായ റമോണ്‍ ഖേഷ്, അമര്‍, ജയദീപ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജ്-സിജി ദമ്പതികളുടെ മകനാണ് ബേസില്‍ ജോര്‍ജ്.