പ്ളസ് ടു പരീക്ഷ രാവിലെ; എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കുശേഷം

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിന്റെ ടെന്‍ഷനില്ലാതെ മാര്‍ച്ച് 17 മുതല്‍ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയും നടത്തും. കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന രീതി പരിഗണിക്കും . പരീക്ഷ, വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ പരീക്ഷയെ ഭയക്കാന്‍ ഇടവരരുതെന്നും വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു .

ക്ലാസ് പരീക്ഷകള്‍ക്കും പ്രാധാന്യം നല്‍കും. സാധ്യമെങ്കില്‍ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക . കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിനു മുമ്പ് ഓണ്‍ലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്‌കൂളിലെത്താന്‍ അനുവദിക്കുകയുള്ളൂ. കൂടാതെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും.