വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ തീപിടിത്തം

കോട്ടയം. വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ തീപിടിത്തം. തീപിടുിത്തത്തില്‍ മെഷീനുകള്‍ക്ക് അടക്കം കത്തി നശിച്ചതായിട്ടാണ് വിവരം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടുത്തം ഉണ്ടായത്.

തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ പുക ഉയര്‍ന്നിരുന്നു. പിന്നീട് കടുത്തുരുത്തിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് തീ പിടുത്തം ഉണ്ടായത്. മെഷീന്റെ താഴെ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.