ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം നൽകുന്നു, ര​ണ്ട് ​കു​ഴി​മാ​ട​ങ്ങ​ൾ തുറന്നു നോക്കാൻ ബാക്കി

കൊച്ചി. കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പുമ്പോൾ ഭ​ഗ​വ​ൽ​സിം​ഗി​ന്റെ​ ​വീ​ട്ടു​വ​ള​പ്പി​ലെ​ ​ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ര​ണ്ട് ​കു​ഴി​മാ​ട​ങ്ങ​ൾ ഉണ്ടെന്ന നാട്ടുകാരുടെ പരാതി ബാക്കിയാവുന്നു. ഇ​ര​ട്ട​ ​ന​ര​ബ​ലി​ ​ന​ട​ന്ന​ ​ഇ​ല​ന്തൂ​രി​ലെ​ ​ഭ​ഗ​വ​ൽ​സിം​ഗി​ന്റെ​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ര​ണ്ട് ​കു​ഴി​മാ​ട​ങ്ങ​ൾ​ ​കൂ​ടി​യു​ണ്ടെ​ന്ന് ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​ സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടും​ പൊലീസ് പരിശോധിച്ചി​ല്ലെന്ന് പരാതിയാണ് ഉയർന്നിരിക്കുന്നത്.

കൊല്ല​പ്പെ​ട്ട​ ​പ​ദ്മ​യു​ടെ​യും​ ​റോ​സ്‌​ലി​യു​ടെ​യും​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​മ​റ​വു​ചെ​യ്തി​രു​ന്ന​തി​ന് ​സ​മാ​ന​മാ​ണ് ​ഇ​വ​യും. ഇ​ര​ട്ട​ക്കൊ​ല​യു​ടെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ത​ന്നെ​ ​ഇ​വ​ ​പൊ​ലീ​സി​ന് ​കാ​ണി​ച്ചു​ ​കൊ​ടു​ത്തി​രുന്നെങ്കിലും പോലീസ് എന്തുകൊണ്ടോ ഇക്കാര്യത്തിൽ ബോധപൂർവം മൗനം പാലിക്കുകയായിരുന്നു.

വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ ​മൂ​ടി​യ​ ​സ്ഥ​ല​ത്താ​ണ് ​ഈ രണ്ടു​ ​കു​ഴി​മാ​ട​ങ്ങ​ൾ.​ ​ഒ​ന്ന് ​വീ​ട്ടു​മു​റ്റ​ത്തോ​ട് ​ചേ​ർ​ന്നാ​ണ് ഉള്ളത്.​ ​ഇ​വി​ടെ​ ​ശം​ഖു​പു​ഷ്പ​ച്ചെ​ടി​ ​പ​ട​ർ​ന്നി​രിക്കുന്നു.​ ​പ​ദ്മ​യെ​ ​കു​ഴി​ച്ചി​ട്ട​ ​ഭാ​ഗ​ത്തി​ന് ​സ​മീ​പ​ത്താ​ണ് ​ര​ണ്ടാ​മ​ത്തേ​ത്.​ ​ന​ര​ബ​ലി സംഭവം​ ​പുറം ലോകം അറിയുന്നതിന് ​മു​ൻ​പു​ത​ന്നെ​ ​ഈ​ ​കു​ഴി​ക​ളു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​ദു​ർ​ഗ​ന്ധം​ ​വ​മി​ച്ചി​രു​ന്ന​താ​യി​ ​നാ​ട്ടു​കാ​ർ​ ​പറഞ്ഞിരുന്നതുമാണ്. ​

ന​ര​ബ​ലി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​മ്പോ​ൾ​ ​പൊ​ലീ​സ് ​നാ​യ്ക്ക​ൾ​ ​ഈ ​ര​ണ്ടു​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ഏ​റെ​നേ​രം​ ​നി​ന്നി​രു​ന്നു. ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​ർ​ ​പ​തി​നൊ​ന്നി​നാ​ണ് ​ന​ര​ബ​ലി​ ​വി​വ​രം​ ​പു​റ​ത്ത​റി​യു​ന്ന​ത്.​ ​മൃ​ത​ദേ​ഹ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കാ​യി​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്ന​ ​സ​മ​യ​ത്താ​ണ് ​മ​റ്റു​ ​ര​ണ്ടു​ ​കു​ഴി​ക​ളെ​പ്പ​റ്റി​ ​പൊ​ലീ​സി​ന് ​സൂ​ച​ന​ ​ന​ൽ​കി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​ഇ​ക്കാ​ര്യം​ നാട്ടുകാർ ​അ​റി​യി​ച്ചി​രു​ന്നു.​ വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്തി​ട്ടും​ ​പ​ദ്മ​യെ​യും​ ​റോ​സ്ലി​യേ​യും​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​വി​വ​രം​ ​മാ​ത്ര​മാ​ണ് ​പ്ര​തി​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നത്.​ ​മ​റ്റു​ ​പ​രാ​തി​കൾ ല​ഭി​ച്ചി​ട്ടി​ല്ലെന്നാണ് ഇക്കാര്യത്തിൽ പൊലീസ് ഭാഷ്യം.

തമിഴ്‌നാട് സ്വദേശി പദ്മത്തെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് ആദ്യത്തെ കുറ്റപത്രം എറണാകുളം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കാൻ ഇരിക്കെയാണ്കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ ഷാഫിയാണ് ഒന്നാം പ്രതി. ഭഗവൽ സിംഗ്,​ ഭാര്യ ലൈല എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.