മുഹമ്മദ് റിയാസ് മറുപടി പറയണം, ഫ്ളാട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽ വി മുരളീധരന്‍

തിരുവനന്തപുരം : ഫ്ളാട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽ വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. വര്‍ക്കലയിലെ ഫ്ളാട്ടിംഗ് ബ്രിഡ്ജ് മാനദണ്ഡങ്ങള്‍ പാലിച്ചാണോ നിര്‍മ്മിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. ഫ്ളാട്ടിംഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസത്തിനിടയിലാണ് അപകടം ഉണ്ടായത്. വിനോദസഞ്ചാരത്തിന്റെ പേരില്‍ ജനങ്ങളുടെ ജീവന്‍ വച്ച പന്താടുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

അതിനിടെ, അപകടത്തെ തുടര്‍ന്ന് മന്ത്രിപി എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.