തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിൻ്റെ രാജി രാഷ്ട്രപതി സന്തോഷപൂർവം അംഗീകരിച്ചു

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. രാജിയുടെ കാരണം വ്യക്തമല്ല. ലോക്സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജി. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.

2022 നവംബർ 21-നായിരുന്നു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിക്കുന്നത്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ.

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) നിയമം, 2023 ലെ സെക്ഷന്‍ 11 ലെ ക്ലോസ് (1) അനുസരിച്ച് അരുണ്‍ ഗോയല്‍ സമര്‍പ്പിച്ച രാജി സ്വീകരിക്കുന്നു. ശനിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.

1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐ.ഐ.എസ്. ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ജി.എസ്.ടി. കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതലവഹിച്ചു.