അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ഉത്തരവിനെതിരെ പുനപരിശോധന ഹർജി നൽകില്ല-വനംമന്ത്രി

തിരുവനന്തപുരം. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ുന പരിശോധന ഹര്‍ജി നല്‍കില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കോടതി ഉത്തരവ് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ആനയെ മറ്റൊരു കാട്ടിലേക്ക് വിടുനനതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നടക്കുന്ന ജനകീയ സമരം കൊണ്ട് കോടതി വിധിയില്‍ മാറ്റം വരില്ലെന്നും കോടതിയെ സമീപിക്കുവാനുള്ള ജനകീയ സമര സമിതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. കേസ് കോടതി 24ന് വീണ്ടും പരിഗണിക്കും അതിനിടയില്‍ വനം വകുപ്പ് നടപടികല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അത് കോടതി ഉത്തരവ് ലംഘിച്ചതിനുള്ള കുറ്റമായി മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു റിസ്‌ക് ഏറ്റെടുക്കുവാന്‍ സാധിക്കില്ല. ആ ഒരു പ്രതിസന്ധിയിലാണ് വനംവകുപ്പുള്ളത്. അതിനിടയില്‍ കോടതിയില്‍ നിന്നും മറ്റ് നിര്‍ദേശങ്ങള്‍ ഉണ്ടായാല്‍ ഞങ്ങള്‍ക്ക് അതില്‍ സന്തോഷമാണ് ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.