ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗ് ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ലഖ്നൗ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാണ്‍സിംഗ് കഴിയുന്നത്. ജൂലൈ നാലിനാണ് കല്യാണ്‍സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടെങ്കിലും ഇന്നലെ വൈകിട്ടോടെ വഷളായി. തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേയ്ക്ക് മാറ്റി.

ഡോ. ആര്‍. കെ ധിമാന്റെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കല്യാണ്‍ സിംഗിനെ ചികിത്സിക്കുന്നത്. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയാണ് കല്യാണ്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ കല്യാണ്‍ സിംഗിന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കല്യാണ്‍ സിംഗിനെ സന്ദര്‍ശിച്ചിരുന്നു.