കേരളത്തില്‍ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വൈകിട്ടോടെ മഴ ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരത്തില്‍ 10 ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലാര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാമിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകള്‍ക്കാണ് ഓറഞ്ച് അലാര്‍ട്ട്.

തീരദേശ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കമമെന്ന് നിര്‍ദേശമ നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാത ചുഴിയാമ് മഴ ശക്തമാകുവാന്‍ കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.