പ്രതീക്ഷക്ക് വകയില്ലെന്ന് ഡോക്ടർ പറഞ്ഞു, ലിവർസിറോസിസ് രൂക്ഷമായപ്പോൾ വായിൽ ചോര വന്ന് നിറഞ്ഞു, ജി എസ് പ്രദീപ്

അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികൾക്ക് സുപരിചിതമായത്. അദ്ദേഹത്തിൻറെ ജീവിതവും അതിൻറെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്. അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ്‌ അഭിനയിച്ചിരുന്നു, മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജി. എസ് പ്രദീപ്‌ മിനി സ്ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു.

ഇപ്പളിതാ മദ്യപാനത്തിലൂടെ തനിക്കു പിടിപെട്ട രോ​ഗാവസ്ഥയെ തരണം ചെയ്തതിനെക്കുറിച്ച് പറയുകയാണ് പ്രദീപ്. വാക്കുകളിങ്ങനെ, ലിവർസിറോസിസ് വരുന്നതിന് മുൻപുള്ള സമയമെല്ലാം നന്നായി ആഘോഷിച്ചിരുന്നു. അതിന് ശേഷമായാണ് അസുഖം വന്നത്. ചികിത്സയിലൂടെ ഭേദമാവില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. പ്രതീക്ഷയ്ക്ക് വകയില്ലെന്നും പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തേക്ക് പോവരുത് എന്ന് നിർദേശിച്ച സമയത്ത് ഞാനൊരു പരിപാടിക്ക് പോയിരുന്നു. നേരത്തെ ഏറ്റുപോയ പരിപാടിയായിരുന്നു അത്. അഡ്വാൻസൊക്കെ മേടിച്ചിരുന്നു. സുഹൃത്തിന്റെ നിർദേശപ്രകാരമായാണ് പോയത്. ഡോക്ടർമാർ പോവരുതെന്ന് പറഞ്ഞപ്പോൾ പോയില്ലെങ്കിൽ രക്ഷയുണ്ടോ എന്നായിരുന്നു അച്ഛൻ ചോദിച്ചത്. ഇപ്പോഴത്തെ സ്‌റ്റേജിൽ യാത്ര പ്രയാസമാണെന്നായിരുന്നു അവരെല്ലാം പറഞ്ഞത്.

ഞാൻ വിസിറ്റിംഗ് പ്രൊഫസറായി പോവുള്ള കോളേജിലെ വിദ്യാർത്ഥികളൊക്കെ അന്ന് അവിടെയുണ്ടായിരുന്നു. അവരൊക്കെ കരയുകയായിരുന്നു. കോട്ടൊക്കെയിട്ടാണല്ലോ പരിപാടികളിൽ പങ്കെടുക്കുന്നത്. ആ സമയത്ത് കോട്ട് ധരിച്ചപ്പോൾ ഒരു കമ്പിൽ കോട്ടിരിക്കുന്നത് പോലെയായിരുന്നു. അസ്ഥികൂടം പോലെ മെലിഞ്ഞ് പോയിരുന്നു.

13 തവണയാണ് ഡോക്ടർമാർ രക്ത പരിശോധന നടത്തിയത്. കുറേ ഡോക്ടേഴ്‌സുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചാണ് റൂമിലേക്ക് വന്നത്. അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു. സമയം കഴിഞ്ഞുവല്ലേ എന്നായിരുന്നു ഞാൻ ചോദിച്ചത്. അപ്പോഴാണ് ഡോക്ടർ എന്നെ കെട്ടിപ്പിടിച്ച് ചേട്ടാ, എന്താണ് സംഭിച്ചതെന്നറിയില്ല, ഇവിടെ വന്നപ്പോൾ നിങ്ങളുടെ ബിൽറൂബിൻ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അത് നാലായി കുറഞ്ഞു. എങ്ങനെയാണിത് സംഭവിച്ചതെന്നറിയില്ലെന്നും പറഞ്ഞത്. നമുക്കൊരു എന്റോസ്‌കോപ്പി കൂടി ചെയ്യേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ആ പരിശോധനയിൽ കുഴപ്പമൊന്നുമില്ലായിരുന്നു. ഒരു ഡൈയിങ് പേഷ്യൻസിന് കൊടുക്കാവുന്ന എല്ലാ മരുന്നുകളും എനിക്കും തന്നിരുന്നു

ഇപ്പോൾ അത്യാവശ്യം ദാനം ചെയ്യുന്ന ലിവറുണ്ട്. ഈ അസുഖം ബാധിച്ച ആരുടേയും മുഖവും കവിളുമൊന്നും സാധാരണ പോലെയാവില്ല. എന്തോ ഭാഗ്യമാവുമെന്നാണ് ചിലർ പറഞ്ഞത്. മകൾ ടെറസിലിരുന്ന് പഠിച്ചോണ്ടിരിക്കുന്ന സമയത്ത് ഞാൻ ബ്ലഡ് ഛർദ്ദിച്ചോണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് തുപ്പാനെഴുന്നേൽക്കുന്നത് കണ്ട് അച്ഛൻ ഉറക്കമിളച്ചിരുന്ന് മുറുക്കാൻ ഉപയോഗിക്കുന്നുണ്ടോയെന്നായിരുന്നു മകൾ ചോദിച്ചത്. ലിവർസിറോസിസ് രൂക്ഷമായപ്പോൾ വായിൽ ചോര വന്ന് നിറയുമായിരുന്നു. നിയർ ഡെത്ത് എക്‌സപീരിയൻസ് എന്ന് പറയുന്നത് ഒരു മനുഷ്യനെ വളരെ ശക്തനാക്കുന്ന, ഭീതരഹിതനാക്കി മാറ്റുന്ന ഒന്നാണ്