ഗഗന്‍യാന്‍ നിര്‍ണായക പരീക്ഷണം വിജയം, സുരക്ഷിതമായി പേടകം കടലിലിറങ്ങി

ശ്രീഹരിക്കോട്ട. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തികരിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് പരീക്ഷണ ദൗത്യം നടത്തിയത്. തുടര്‍ന്ന് റോക്കറ്റില്‍ നിന്നും വേര്‍പ്പെട്ട ക്രൂ മൊഡ്യൂള്‍ കടലില്‍ പതിക്കും. ഇത് നാവിക സേന വീണ്ടെടുക്കും.

അതേസമയം പരീക്ഷണം എല്ലാ ഘട്ടത്തിലും വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 9.51 മിനിറ്റില്‍ പരീക്ഷണ ദൗത്യം വിജയം കണ്ടു. മൂന്ന് മനുഷ്യരെ ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ മുകളില്‍ എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. മുമ്പ് വിക്ഷേപണത്തിന് അഞ്ച് സെക്കന്‍ഡ് മാത്രമുള്ളപ്പോള്‍ ദൗത്യം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് തകരാര്‍ കണ്ടെത്തി പരിഹരിച്ച ശേഷമാണ് വിക്ഷേപണം നടത്തിയത്.

ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടത്തേണ്ടിയിരുന്ന വിക്ഷേപണം പല തവണ നിര്‍ത്തിവെച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. മനുഷ്യനെ ബഹിരാകശത്ത് എത്തിച്ച് തിരിച്ചെത്തിക്കാനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഇപ്പോല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചത്.