മുസ്ളീങ്ങളുടെ എതിർപ്പിനിടെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം

കർണാടക ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം നടത്താൻ ഹൈക്കോടതി അനുമതി നല്കി. ഇതോടെ വഖഫ് ബോർഡും മുസ്ലീം സഘടനകളും നല്കിയ ഹരജി തള്ളി. ഈദ് ഗാഹ് മൈതാനം മുസ്ളീങ്ങൾക്ക് അവകാശപ്പെട്ടത് ആനെന്നും അവിടെ ഹിന്ദു ഉൽസവം പാടില്ലെന്നും ആയിരുന്നു മുസ്ളീം സംഘടനയുടെ നിലപാട്. ഈദ് ഗാഹ് മൈതാനത്ത് ഹിന്ദു മഹോൽസവം നടത്തിയാൽ അത് ന്യൂന പക്ഷ അവകാശങ്ങൾക്ക് നേർക്കുള്ള കൈയേറ്റം ആകുമെന്നായിരുന്നു വാദം

200 വർഷമായ മൈതാനമാണ്‌ ഇപ്പോൾ തർമ്മ ഭൂമിയായത്. നാടകീയ സംഭവങ്ങളാണ്‌ കഴിഞ്ഞസ് രാത്രി അരങ്ങേറിയത്. ആദ്യം ഹൈക്കോടതി ഗണേശ ചതുർഥി ആഘോഷം കർണാടക ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് നടത്താൻ അനുമതി നല്കി. ഇതിനെതിരേ വഖഫ് ബോർഡ് സുപ്രീം കോടതിയേ സമീപിച്ചു. സുപ്രീം കോടതിയാകട്ടെ ഹൈക്കോടതിയോട് തന്നെ വിധിയിൽ തീരുമാനം എടുക്ല്കാൻ ആവശ്യപ്പെട്ട് പന്ത് വീണ്ടും ഹൈക്കോടതിയിലേക്ക് തട്ടി. തുടർന്ന് 30നു രാത്രി ഹൈക്കോടതിയുടെ ഒരു ബഞ്ച് സുർപീം കോടതി തടയാത്തതിനാൽ ഗണേശ ചതുർഥി ആഘോഷം കർണാടക ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് നടത്താൻ അനുമതി വീണ്ടും നല്കി. എന്നാൽ വഖഫ് ബോർഡ് വിട്ടുകൊടുത്തില്ല. അവർ അർദ്ധരാത്രി കർണ്ണാടക ഹൈക്കോടതിയിൽ റിവ്യൂ ഹരജി നല്കി. ഇന്നലെ രാത്രി അതായത് ഓഗസ്റ്റ് 30നു രാത്രി 10.30നു കർണ്ണാടക ഹൈക്കോടതിയുടെ അസാധാരണ സിറ്റിങ്ങ് നിശ്ചയിച്ച് ജഡ്ജിമാർ എത്തി അടിയന്തിര വാദം കേട്ടു.

തുടർന്ന് 31നു അതായത് ഇന്നു പുലർച്ചെയോടെ വിധി വന്നിരിക്കുകയാണ്‌..കർണ്ണാടകത്തിലെ ഗണേശ ചതുർഥി ആഘോഷം കർണാടക ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് നടത്താൻ അന്തിമമായി ഹിന്ദു സംഘടനകൾക്ക് കർണ്ണാടക ഹൈക്കോടതി അനുമതി നല്കുകയായിരുന്നു. കർണാടകയിലെ രണ്ടാം ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ആസൂത്രണം ചെയ്തതുപോലെ തുടരാമെന്നാണ് ഹുബ്ബള്ളി മൈതാനത്തെ ആഘോഷം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കാർ പാർക്കിംഗിനുള്ള സ്ഥലം കൂടിയാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. അരമണിക്കൂറോളം വാദം കേട്ട ജസ്റ്റിസ് അശോക് എസ്. കിനാഗി ഹരജിയിൽ തീരുമാനമെടുക്കുംമുമ്പ് സമയം വേണമെന്ന് ചൂണ്ടിക്കാട്ടി കോടതി അൽപനേരത്തെക്ക് പിരിഞ്ഞു. രാത്രി 11.15 ഓടെ തിരിച്ചെത്തി കോടതി വിധി പറയുകയായിരുന്നു.ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനം ഇതുവരെ കൈയ്യടക്കി അവകാശം വയ്ച്ചിരുന്നത് മുസ്ളീം സംഘടനകൾ ആയിരുന്നു. മുസ്ളീം മത ആചാരവും ആഘോഷവും ഇവിടെ നറ്റന്നിരുന്നു. എന്നാൽ ഇക്കുറി ഇവിടെ ചരിത്രത്തിൽ ആദ്യമായി സർക്കാർ ഇടപെട്ട് ദേശീയ പതാക ഉയർത്തി. ഇതും കോടതി ഇടപെട്ടായിരുന്നു

ബംഗളൂരു ഈദ്ഗാഹ് മൈതാനം മരവിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് ശേഷം സമർപ്പിച്ച ഹർജി യാണ്‌ ഇപ്പോൾ ഹൈക്കോടതി തള്ളിയത്.ബെംഗളൂരു ഈദ്ഗാഹ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള ഗുരുതരമായ തർക്കം ഹുബ്ബള്ളി കേസിൽ നിലവിലില്ലെന്ന് അർദ്ധരാത്രിയിൽ നടന്ന വാദത്തിൽ ഹൈക്കോടതി പറഞ്ഞു. അതിനാൽ സുപ്രീം കോടതിയുടെ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസ് അശോക് എസ് കിനാഗി പറഞ്ഞു.ഇതോടെ മുസ്ളീം സഘറ്റനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.കേസിൽ കർണ്ണാടക സർക്കാരിന്റെ വാദം ഇങ്ങിനെയായിരുന്നു. ഈ ഭൂമി മുസ്ളീം മത വിഭാഗത്തിന്റെ സ്വത്തല്ല. ഇത് സർക്കാർ ഭൂമിയാണ്‌. മുസ്ളീം സംഘടനകൾക്ക് ഒരു അവകാശവും ഭൂമിയിൽ നല്കാനും ആകില്ല. ഹുബ്ബള്ളി മൈതാനം) കോർപ്പറേഷന്റെ സ്വത്താണ്, കോർപ്പറേഷന് ഉചിതമെന്ന് തോന്നുന്നതെന്തും ചെയ്യാൻ കഴിയും… നാളിതുവരെ ഇവിടെ പരിപാടികൾക്ക് അനുമതി നല്കുന്നത് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരാണ്‌. സർക്കാർ തുടർന്നും അത് ചെയ്യും. ഗണേശ് ഉൽസവം അതിനാൽ തന്നെ സർക്കാർ അനുമതി നല്കിയത് അവിടെ നടക്കണം. ഒരു മതത്തോടും വിവേചനം പാടില്ല. ഈ മൈതാനം 2 ദിവസം മുസ്ളീങ്ങൾക്ക് നല്കുന്നുണ്ട്. ഈദ് നിസ്കാരത്തിനും പെരുന്നാളിനും. എന്നാൽ എന്തുകൊണ്ട് ഇതേ രീതിയിൽ സർക്കാർ ഹിന്ദു ഉൽസവങ്ങൾക്ക് നല്കുമ്പോൾ മുസ്ളീം സംഘടനകൾ എതിർക്കുന്നു. എല്ലാ മതക്കാർക്കും സ്വാതന്ത്ര്യം ഉണ്ട്. ഒരു മത വിഭാഗം മറ്റൊരു മത വിഭാഗത്തിന്റെ അവകാസങ്ങൾ ഇല്ലാതാക്കരുത്. സർക്കാരിനു മുന്നിൽ മുസ്ളീം ഹിന്ദു മത വിഭാഗത്തേ തുല്യമായി പരിഗണിക്കേണ്ടത് ആവശ്യമാണ്‌. ഇതുമായി ബന്ധപ്പെട്ട് വിധി പറഞ്ഞ ജഡ്ജിയുടെ വാക്കുകൾ ഇങ്ങിനെ… പ്രാർത്ഥിക്കാൻ രണ്ട് ദിവസമുണ്ട്, റംസാനും ബക്‌രി ഈദും, തീർച്ചയായും അതിൽ ഇടപെടാൻ കഴിയില്ല,“ ജഡ്ജി പറഞ്ഞു.അതു പോലെ തന്നെ മറ്റ് മത വിഭാഗങ്ങൾക്കും തുല്യ നീതി നല്കുന്ന സർക്കാർ തീരുമാനത്തേ എതിർക്കാൻ ആകില്ല. അതുകൊണ്ട് മുൻ നിശ്ചയിച്ച് പോലെ ഗണേശ മഹോൽസവം അവിടെ നടത്താവുന്നതാണ്‌ കോടതി പറഞ്ഞു.ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടത്താനുള്ള തീരുമാനം ചൊവ്വാഴ്ച നേരത്തെ പ്രാദേശിക പൗരസമിതി എടുത്തിരുന്നു.