കാൻസർ പിടിപെട്ടതോടെ ഞാൻ കമലിന് ബാധ്യതയായിരുന്നു, അതാണ് വേർപിരിയലിലേക്ക് നയിച്ചത്- ​ഗൗതമി

തെന്നിന്ത്യൻ സിനിമമേഖലയിലെ രണ്ട് പ്രീയപ്പെട്ട താരങ്ങളാണ് കമൽഹാസനും ​ഗൗതമിയും.ഇവരുടെ വിവാഹവും വേർപിരിയലും ആരാധകരെ വേദനിപ്പിച്ചിരുന്നു. 13 വർഷം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2016 ഒക്ടോബറിലാണ്. അഭിനയതാവായ കമൽഹാസൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്കും ചുവടുവെച്ചിരുന്നു. ബാലതാരമായ സിനിമയിലെത്തിയ താരം ഇപ്പോഴും നിറസാന്നിധ്യമാണ്. മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങളോടൊപ്പം പ്രവർത്തിച്ച ​ഗൗതമി വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

വേര്പിരിയലിനുശേഷം ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചു ഗൗതമി കൂടുതൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ അടുത്തിടെയാണ് ഗൗതമി ഇതുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയത്. പരസ്പര ബഹുമാനവും ആത്മാർഥതയും നിലനിർത്താൻ കഴിയാതെ വന്നു പിന്നീട് ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാൻ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലാണ് വേർപിരിഞ്ഞതെന്നു അവർ വ്യക്തമാക്കി.മാത്രമല്ല, കമലിന്റെ മകളാണ് ബന്ധം തകർത്തതെന്ന വാർത്തയിൽ സത്യമില്ല. അർബുദം ബാധിച്ചതോടെ ഞാൻ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.

2010 ൽ കമലഹാസൻ ഒരു ഓൺലൈൻ ചാനൽ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമൽ അത് ഉപേക്ഷിച്ചതായും അവർ വ്യക്തമാക്കി. കമലിന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ്കകമല്‍ ഇന്‍റര്‍നാഷ്ണലിന്‍റെ കോസ്റ്റ്യൂം ഡിസൈനറായി താന്‍ ജോലി നോക്കി. കൂടാതെ കമലിന്‍റെ സിനിമകളിലും കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു ഇതിനും പ്രതിഫലം തന്നില്ലെന്നും ​ഗൗതമി പറഞ്ഞു