കൊവിഡ് മൂലം ലോകത്ത് മരിച്ചത് 102 മലയാളികള്‍, ഗള്‍ഫില്‍ മാത്രം 53 പേര്‍

കൊവിഡില്‍ കേരളത്തില്‍ മരണം കുറവാണെങ്കിലും ലോകത്തിന്‍െറ വിവിധ കോണുകളില്‍ മരിച്ചത് 102 മലയാളികളാണ്. ഗള്‍ഫില്‍ മരിച്ചത് 53 മലയാളികളാണ്. ഇതില്‍ 42 പേരും യു.എ.ഇയിലാണ്. ഇങ്ങനെ നോക്കുമ്ബോള്‍ കൊവിഡ് മലയാളികളെ ശരിക്കും നോവിച്ചു കൊണ്ടിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ പോലുമാകാതെ നാട്ടിലെ ബന്ധുക്കള്‍ വിലാപത്തിലാണ്. വിദേശത്ത് നിന്നും മലയാളികളുടെ മരണ വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതാണ് പലരെയും നാടുകളിലെത്താന്‍ വെമ്ബല്‍ കൊള്ളിപ്പിക്കുന്നത്.

ഗള്‍ഫില്‍ മൊത്തം മരിച്ചത് 486 പേര്‍. സൗദി അറേബ്യയിലും യു.എ.ഇയിലുമാണ് ഏറ്റവുമധികം മരണം. സൗദിയില്‍ 229 പേരും യു.എ ഇയില്‍ 174 പേരുമാണ് മരിച്ചത്. ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം 87,190 ആയി. സൗദിയില്‍ രോഗികളുടെ എണ്ണം 35,000 കടന്നു. രോഗികള്‍ 35,432. കഴിഞ്ഞ 24 മണിക്കൂറില്‍ 1,701 പേരിലാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ ഇന്നലെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ രോഗികള്‍ 20,201, മരണം 12.

യു.എ.ഇയില്‍ രോഗികള്‍ 16,793. കുവൈറ്റില്‍ മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ആകെ രോഗികളുടെ എണ്ണം 7,208, മരണം 47. ബഹ്‌റൈനില്‍ പുതിയതായി 245 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.. ആകെ രോഗികള്‍ 4,444, മരണം എട്ട്. ഒമാനില്‍ മരണം.16 ആയി 3,112 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.