ഗെലോട്ട് ഹൈക്കമാന്‍ഡിനെ വഞ്ചിച്ചു, പകരക്കാരനെ വളര്‍ത്തിയില്ല

ജയ്പുര്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ പരാജയം നേരിടേണ്ടി വന്നതോടെ അശോക് ഗെലോട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ഓഫിസര്‍ ഓണ്‍ സ്‌പെഷന്‍ ഡ്യൂട്ടി ലോകേഷ് ശര്‍മ. പരാജയത്തിന്റെ ഉത്തരവാദിത്തം ഗെലോട്ടിനാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയത്തിന് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ കെല്‍പ്പില്ലെന്നും ലോകേഷ് ആരോപിച്ചു.

ലോകേഷിന് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഗെലോട്ട് ഹൈക്കമാന്‍ഡിനെ വഞ്ചിച്ചു. നിരന്തരമായി തെറ്റായ തീരുമാനം എടുക്കുക, പകരക്കാരനെ വളര്‍ത്താതിരിക്കുക, സംഭവിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, സ്വാര്‍ഥ വ്യക്തികള്‍ക്കൊപ്പം നിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എന്ന പാരമ്പര്യം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഗെലോട്ടിന് മാറ്റങ്ങളില്‍ താല്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്ന് വട്ടം അധികാരത്തിലിരുന്ന ഗെലോട്ട് പാര്‍ട്ടിയെ വളര്‍ത്തിയിട്ടില്ല. പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം നേട്ടം ഉണ്ടാക്കി. സ്വന്തം അധികാര കാലത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി ഒന്നും ചെയിതില്ലെന്നും ലോകേഷ് കുറ്റപ്പെടുത്തുന്നു.