ലിംഗനീതി; തീരുമാനം അടിച്ചേല്‍പ്പിക്കരുതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം. ലിംഗ നീതിയുടെ കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ല. സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സ്ത്രീകളുടെ പേരില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കരുതെന്നും വിഡി സതീശന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തുമെന്നാണ് വിചാരിക്കുന്നതെന്നും വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആണ്‍കുട്ടികളും പെണ്‍കിട്ടികളും ഒരുമിച്ചിരിക്കുന്നതിന്റെ പേരില്‍ ഇതുവരെ സര്‍ക്കാരിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിന്‍കുട്ടി പ്രതികരിച്ചു. എല്ലാ ലീഗ് കാരുടെയും അഭിപ്രായം ഉതായിരിക്കുമെന്ന് കരുതുന്നില്ലെന്നും. ഒരു പ്രത്യേക മനസ്സുള്ളവരാണ് ഇതില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലിംഗ സമത്വത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ പ്രശ്‌നമാണെന്ന് പറയുന്നതെന്ന് കെകെ ശൈലജ പറഞ്ഞു. എതിര്‍പ്പുകളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയണമെന്നും കെകെ ശൈലജ പറഞ്ഞു.