അമൃതയെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രവുമായി ഗോപി സുന്ദര്‍; ‘നിങ്ങള്‍ മമ്മൂക്കയുടെ ജനുസ് ആണല്ലോ’ എന്ന് കമന്റ്

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായ താരദമ്ബതികളാണ് ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും.ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വളരെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘wind’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ടുപേരും പരസ്പരം മുഖത്ത് നോക്കി ചിരിക്കുന്ന മനോഹരമായ സെല്‍ഫി പകര്‍ത്തിയിരിക്കുന്നത് ഗോപി സുന്ദറാണ്. അമൃതയുടെ അനുജത്തിയും ഗായികയുമായി അഭിരാമി സുരേഷും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങള്‍ മമ്മൂട്ടിയുടെ ജനുസ് ആണല്ലോ, ഗ്ലാമര്‍ ഇച്ചിരി കൂടുന്നുണ്ട്’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.

അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചതായും അൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച്‌ മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.