വിവരാവകാശ കമ്മീഷണര്‍മാരായി മൂന്ന് പേരെ ശുപാര്‍ശ ചെയ്തുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ മടക്കി അയച്ചു

തിരുവനന്തപുരം. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായി മൂന്ന് പേരെ ശുപാര്‍ശ ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ തള്ളി. സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടി. നിയമനത്തിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

സ്വകാര്യ കോളേജില്‍ നിന്നും വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും കമ്മീഷണറായി നിയമിക്കണമെന്നാണ് സര്‍ക്കാരിന്റെ ശുപാര്‍ശ. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള വിവരാവകാശ കമ്മീഷനില്‍ കാര്യക്ഷമമായും നീതിര്‍പൂര്‍വവും പ്രവര്‍ത്തിക്കുന്നവരെ നിയമിക്കണമെന്ന് നിവേദവത്തില്‍ പറയുന്നു.

അതേസമയം ജേര്‍ണലിസം, നിയമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മാനേജ്‌മെന്റേ്, സാമൂഹിക സേവനം, ഭരണരംഗം എന്നി മേഖലകളില്‍ മികച്ച പ്രാവിണ്യം നേടിയവരായിരിക്കണം ഈ പദവിയിലെത്തുന്നത് എന്നാണ് വ്യവസ്ഥ.