അയോധ്യയിലേക്ക് ക്ഷണം ലഭിച്ചു, അന്ന് പോകില്ല, നാളെ പോകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തനിക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും നാളെ പോകുന്നുണ്ടെന്നും ​ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷ്ഠാ ദിനമായ 22ന് വലിയ തിരക്കുണ്ടാകും.

ആ ദിവസത്തെ സന്ദർശനം ഒഴിവാക്കണമെന്നുള്ളതിനാൽ അന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാംമന്ദിര്‍ ഉദ്ഘാടനം ചെയ്യും

കേരളഹൗസിലെ സുരക്ഷ വർധിപ്പിച്ച വിവരമറിയില്ല. അതെല്ലാം സുരക്ഷ ഏജൻസികളുടെ കാര്യമാണ്. താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.