സേവാഭാരതി ശബരിമലയിൽ വൻ സഹായങ്ങളുമായി, പന്തളം മുതൽ അയ്യപ്പസേവാ

സേവാഭാരതി ശബരിമലയിൽ വൻ സഹായങ്ങളുമായി, സർക്കാരിനും ദേവസ്വത്തിനും ചെയ്യാൻ ആകാത്ത സൗജന്യ സർവീസുകൾ. അയ്യപ്പൻ മാർ‌ക്ക് കുടിക്കാൻ വെള്ളവും, മോരും വെള്ളവും, ചുക്കു കാപ്പിയും ലഘു ഭക്ഷണവും നൽകുന്നുണ്ട്. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ വൈകിട്ട് ഒമ്പത് മണിവരെയുണ്ടാകുമെന്ന് സേവാഭാരതി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പറഞ്ഞു.

എല്ലാ അയ്യപ്പൻമാർക്കും തിളപ്പിച്ച ജലമാണ് നൽകുന്നത്. അയ്യപ്പ ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപയോ​ഗിക്കാൻ അംബുലൻസും സേവഭാരതി ഒരുക്കിയിട്ടുണ്ട്. ശബരിമലയിൽ വെച്ച് അത്യാഹിതം സംഭവിക്കുന്ന ഭക്തരുടെ ശരീരം നാട്ടിലെത്തിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അത് പൂർണമായും സൗജന്യമാണെന്നും സേവഭാരതി.

ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങൾ നാട്ടിലേത്തിച്ചു. സേവാഭാരതിയുടെ തന്നെ ബുക്ക് സ്റ്റാളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളിലേക്ക് സ്വദേശി ഉത്പന്നങ്ങൾ ജനങ്ങളെ പരിചയപ്പെടുത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്.