ആറ് ദിവസമായിട്ടും അരുന്ധതി കോൺഷ്യസ് ആയിട്ടില്ല, സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിയുടെ നില ​ഗുരുതരമായി തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അരുന്ധതി. ഇപ്പോൾ അരുന്ധതിക്കായി സഹായം അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ് നടി ​ഗൗരി കൃഷ്ണ. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ആണ് അരുന്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ​ഗൗരി വിശദീകരിച്ചിരിക്കുന്നത്.

ഇന്ന് ആറ് ദിവസമായി അരുന്ധതിക്ക് അപകടം സംഭവിച്ചിട്ട്. ബൈക്ക് അപകടം ആയിരുന്നു. ബൈക്ക് ഓടിച്ച ആൾക്ക് നേരിയ ഒരു ഓർമ്മ മാത്രമേ ഉള്ളൂ. ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓർമ്മ. അരുന്ധതി ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു. നല്ല ശക്തിയിലുള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് നല്ല പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ വ്യക്തത ഇതുവരെയും കിട്ടിയിട്ടില്ല.

അരുന്ധതി കോൺഷ്യസ് ആയിട്ടില്ല. ക്രിറ്റിക്കൽ സ്റ്റേജിലാണ്. വലത് വശത്തേക്കാണ് വീണത്. നട്ടെല്ലിനും കഴുത്തിനും കാര്യമായി പരിക്ക് സംഭവിച്ചിട്ടുണ്ട്. ജീവന് ഭീഷണിയാകുന്ന തരത്തിൽ ഇപ്പോൾ ഉള്ളത് തലയിലെ പരിക്കുകൾ ആണെന്നും നല്ല ചികിത്സ പോലും കൊടുക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല അരുന്ധതി ഇപ്പോൾ ഉള്ളതെന്നും ഒരു ശാസ്ത്രക്രിയ ചെയ്യാനോ ആ കുട്ടിക്ക് എന്താണ് പ്രോബ്ലം എന്ന് എക്സാമിൻ ചെയ്യാനോ പറ്റുന്ന അവസ്ഥയിൽ അല്ല ഉള്ളതെന്നും ​ഗൗരി പറയുന്നു.