പ്രായം 54, ഇപ്പോഴും അവിവാഹിത ഒറ്റയ്ക്കുള്ള ജീവിതം മടുത്തപ്പോൾ മകളെ ദത്തെടുത്തു, ശോഭനയുടെ ജീവിത കഥ

സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച്‌ അധികം ആർക്കും അറിയില്ല.

1970 മാർച്ച്‌ 21 നാണ് ശോഭനയുടെ ജനനം. താരത്തിനു ഇപ്പോൾ 54 വയസ്സാണ് പ്രായം. വിവാഹത്തോട് താൽപര്യമില്ലാത്തതിനാൽ ഇപ്പോഴും അവിവാഹിതയായി തുടരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെൺകുട്ടിയെ ദത്തെടുത്തത്. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകൾ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്. തന്റെ സിനിമകളിൽ മണിച്ചിത്രത്താഴ് ആണ് മകൾക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു. തന്റെ കാര്യത്തിൽ മകൾ വളരെ പൊസസീവ് ആണെന്നും ശോഭന പറഞ്ഞു. മകൾക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയത്.

മകളുടെ ഇപ്പോഴത്തെ വിശേഷങ്ങളും താരം പങ്കുവെച്ചു. എട്ടാം ക്ലാസിലാണ് മകൾ ഇപ്പോൾ പഠിക്കുന്നത്. ചെന്നൈയിൽ താൻ പഠിച്ച അതേ സ്‌കൂളിലാണ് മകളുടെ വിദ്യാഭ്യാസമെന്നും ശോഭന പറഞ്ഞു. ഏപ്രിൽ 18 എന്ന ചിത്രത്തിൽ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തിൽ അരങ്ങേറിയത്. ഈ ചിത്രത്തിൽ അഭിനയിക്കുമ്ബോൾ ശോഭനയുടെ പ്രായം വെറും 14 ആയിരുന്നു.