കിഫ്ബിയിലെ ഇഡി അന്വേഷണത്തില്‍ തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി. മുന്‍ മന്ത്രി തോമസ് ഐസക്കിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് ഹൈക്കോടതിയുടെ അനുമതി. കിഫ്ബിയിലെ ഇഡി അന്വേഷണത്തിലാണ് സമന്‍സ് അയക്കാന്‍ കോടതി അനുമതി നല്‍കിയത്. സമന്‍സ് അയക്കുന്നതിനുള്ള തടസ്സം നീക്കികൊണ്ട് മുന്‍ ഉത്തരവ് ഹൈക്കോടതി ഭേദഗതി ചെയ്യുകയായിരുന്നു. തോമസ് ഐസക്കിനെ ചോദ്യം ചെയ്താല്‍ മാത്രമെ കേസുമായി മുന്നോട്ട പോകാന്‍ സാധിക്കുവെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

തുടര്‍ന്നാണ് ഹൈക്കോടതി സമന്‍സ് അയക്കാന്‍ നിര്‍ദേശിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഐസക്കടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കാമെന്നാന് കോടതി വ്യക്തമാക്കുകയായിരുന്നു. മുമ്പ് തോമസ് ഐസക്കിന് നല്‍കിയ സമന്‍സില്‍ വ്യക്തി പരമായ വിവിരങ്ങള്‍ ചോദിച്ചതില്‍ ഇഡിയോട് ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.

തുടര്‍ന്ന് കേസില്‍ പുതിയ സമന്‍സ് നല്‍കാന്‍ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അടുത്ത ദിവസം തന്നെ തോമസ് ഐസക്കിന് സമന്‍സ് ഇഡി അയക്കും. പുതിയ സമന്‍സില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. കേസ് ഡിസംബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.