ഇടുക്കിയിൽ ശക്തമായ മഴ, പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി. ഇടുക്കിയിലെ ശക്തമായ മഴയും കാറ്റും. ഇടുക്കിയെലെ ഉപ്പുതുറ, കാഞ്ചിയാര്‍, കട്ടപ്പന എന്നിവിടങ്ങളിലാണ് ശക്തമായ മഴയും കാറ്റും. കാഞ്ചിയാര്‍ പാലക്കടയില്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴ തുടരുകയാണ്. അതേസമയം ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം, എറണാകുളം തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.