ബിജെപിയെ പുകഴ്ത്തി ഹിമാചൽ പ്രദേശ് പിസിസി അധ്യക്ഷ, ബിജെപിയുടെ പ്രവർത്തനം മികച്ചതെന്ന് പ്രതിഭാ സിങ്

ന്യൂഡല്‍ഹി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി ഒഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ വിമത നീക്കം ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘം പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഒഴിവായിട്ടില്ല.

അതേസമയം ബിജെപിയ പുകഴ്ത്തിക്കൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തേക്കാള്‍ ബിജെപിയുടെ പ്രവര്‍ത്തനമാണ് മികച്ചതെന്ന് പ്രതിഭാ സിങ് വ്യക്തമാക്കി. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് കീഴ്ഘടഘങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

അതേസമയം അയോഗ്യരാക്കിയ എംഎല്‍എമാരുമായി പ്രതിഭാ സിങ്ങിന്റെ മകന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിജെപിയെ അനുകൂലിച്ച് പ്രതിഭാ സിങ് എത്തിയതെന്നതും ശ്രദ്ധേയമാണ്.