മരണം പോലും മുതലെടുക്കാന്‍ ശ്രമിക്കുന്നു, ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് സിദ്ധാര്‍ഥന്റെ പിതാവ്

തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി സിദ്ധാര്‍ഥിന്റെ പിതാവ് ടി ജയപ്രകാശ്. ബോര്‍ഡ് മാറ്റുവാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും മരണം പോലും മുതലെടുക്കുന്നവരാണ് ഡിവൈഎഫ്‌ഐ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ബോര്‍ഡ്. അതേസമയം സിദ്ധാര്‍ഥനെ എസ്എഫ്‌ഐയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെങ്കിലും തയ്യാറായില്ലെന്ന് സഹപാഠികളും കുടുംബവും പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് സിദ്ധാര്‍ഥന്‍ എസ്എഫ്‌ഐ അണെന്ന് അവകാശപ്പെടുന്ന ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.