എന്റെ പേരിൽ അമ്പലമുണ്ട്, അവിടുത്തെ പ്രതിഷ്ട ഞാനാണ്- ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെ നിരന്തരം ഫോൺ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് താരം പറഞ്ഞത്. ‘തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തിൽ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാൻ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറയുന്നത്.

ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിക്കുമ്പോൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. അതേസമയം ഇതെനിക്ക് ട്രോൾ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.