വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി കെ.വി ജയേഷ്, അമ്പുക്കുത്തി സ്വദേശി ഇബ്രാഹിം എന്നിവരാണ് പിടിലായത്.

മാനന്തവാടിയിൽ ആറാട്ടുത്തറ സ്വദേശി ഗംഗാധരന്റെ വീട് കുത്തിത്തുറന്നാണ് പ്രതികൾ മോഷണം നടത്തിയത്. വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു മോഷണം.

അലമാര കുത്തിത്തുറന്ന് 60,000 രൂപയും സ്വർണാഭരണങ്ങളുമാണ് പ്രതികൾ കവർന്നത്. തുടർന്ന് ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.