തൃശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം;നിരവധി കാറുകള്‍ കത്തിനശിച്ചു

തൃശൂര്‍. കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. തീ ആദ്യം കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് ഉണ്ടായത് പിന്നീട് കെട്ടിടത്തിന് ഉള്ളിലേക്കും പടരുകയായിരുന്നു. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നും ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുവാന്‍ ശ്രമിക്കുന്നത്. പുതിയ വാഹനങ്ങളും സര്‍വീസിനെത്തിയ വാഹനങ്ങളും ഷോറൂമിന്റെ ഓഫീസും അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിസാണ് തീ പിടിച്ചത്.

കാര്‍ ഷോറൂമിലെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. തീപിടിത്തത്തില്‍ പുതിയ കാറുകള്‍ക്ക് അടക്കം കത്തിനശിച്ചു. സര്‍വ്വീസ് സെന്ററിന്റെ തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ സര്‍വ്വീസിന് എത്തിച്ച വാഹനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൂന്ന് കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചതായിട്ടാണ് വിവരം.