ബാക്കി കാശ് ചോദിച്ചപ്പോൾ ഓട്ടോക്കാരന്റെ കൊലവിളി വധഭീഷണിയും തെറിയും, വീഡിയോ

കൊച്ചിയിലെ ഓട്ടോറിക്ഷക്കാരുടെ തട്ടിപ്പിന്റെ മുഖമാണ് കർമ ന്യൂസ് പുറത്ത് വിടുന്നത്. നാട്ടുകാരല്ലാത്തവർ കൊച്ചിയിലെത്തിയാൽ ഇതാണവസ്ഥ എന്ന് അവിടുത്തേ നല്ല ഓട്ടോറിക്ഷക്കാർ പറയിപ്പിക്കരുത്. ഈ സാമൂഹ വിരുദ്ധനേയും ക്രിമിനലിനെയും യാത്രക്കാരേ സഹായിക്കുകയും മറ്റും ചെയ്യുന്ന ട്രാക്സി സേവനത്തിൽ നിന്നും മാറ്റി നിർത്തണം. ബന്ധപ്പെട്ട ഓട്ടോ റിക്ഷാ തൊഴിലാളികൾ തന്നെ ഈ ക്രിമിനലിനെ പിടിച്ച് പോലീസിൽ ഏല്പ്പിക്കണം

പണ്ടൊക്കെ ഇത്തരം കഥകൾ ഉണ്ടായിരുന്നു. ടൗണിലും മറ്റും ഉള്ള ഓട്ടോക്കാരും ചുമട്ട് തൊഴിലാളികളും വായെടുത്താൽ ഭീഷണിയും തെറിയും പറയുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു. മലയാളി വിളിപ്പേരിട്ട ചന്ത സംസ്കാരം അതിൽ നിന്നാണ്‌ ഉണ്ടാകുന്നത് പോലും. എന്നാൽ ഇന്ന് ചുമട്ട് തൊഴിലാളികൾ തെറി പറയുന്നത് കുറച്ചിട്ടുണ്ട്. ഓട്ടോ ഡൈവർമാരാകട്ടേ കാലത്തിനൊത്ത് മാറി ഭൂരിഭാഗവും ജന സേവകരും നല്ല സഹായികളും ആയി.

ഈ വീഡിയോയിൽ അന്യ സംസ്ഥാന തൊഴിലാളിലേ പറ്റിക്കുന്നതാണ്‌ കർമ ന്യൂസ് പുറത്തുവിടുന്നത്. 500 രൂപ നല്കിയ ശേഷം ബാക്കി തിരികെ നല്കുന്നത് 300 രൂപ. ബാക്കി തുക ചോദിച്ചപ്പോൾ പോയി പരാതി കൊടുക്കാൻ പറയുന്ന നെറികെട്ട ഓട്ടോ ഡ്രൈവറുടെ ഗുണ്ടായിസം ആണിത്. കെ എൽ -07സി.ഡി-7370 ഓട്ടോയുടെ ഡൈവർ ആയ ഇയാൾ വെണ്ണല ആലിൻചുവട് ഏരിയയിലെ യൂണിയൻ നേതാവാണ്‌ എന്നാണ്‌ പറയുന്നത്. പാർട്ടി ഭരിക്കുന്ന നാട്ടിൽ യൂണിയൻ നേതാക്കൾ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്നത് വേറേ കാര്യം

ഒടുവിൽ ഇയാൾ ഓട്ടോ യാത്രക്കാരന്റെ അമ്മക്കും, മറ്റും ചേർത്ത കടുത്ത അശ്ലീല പ്രയോഗം നടത്തുന്നു. തെറിയിൽ അഭിഷേകം നടത്തുന്നു.കൊല്ലും എന്ന് ഭീഷണിപെടുത്തുന്നു.അല്ലാത്തവർ എറണാകുളത്ത് പ്രത്യേകിച്ചും വെണ്ണല ആലിൻചുവട് ഏരിയയിൽ വന്നാൽ ഇതാണോ അവസ്ഥ. പണം നല്കി ബാക്കി ചില്ലറ ചോദിച്ചാൽ പോടാ കൊല്ലും എന്നൊക്കെയാണോ മറുപടി.

ഈ പ്രദേശത്ത് വന്ന് ഓട്ടോയിൽ കയറുമ്പോൾ ഒന്ന് സൂക്ഷിച്ചു കൊള്ളുക. ഇത്തരത്തിൽ നല്ല സാംസ്കാരിക പ്രസംഗം നടത്താൻ കഴിവുള്ള ഓട്ടോ യൂണിയൻ നേതാക്കൾ ഈ ഭാഗത്ത് ഉണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾ ആയതിനാൽ ബാക്കി കാശ് കൊടുക്കണ്ട അവരെ പറ്റിക്കാം എന്നൊക്കെ ധരിക്കരുത്. അന്യ സംസ്ഥാന തൊഴിലാളികൾ ആയാലും മറ്റ് ദിക്കുകളിൽ നിന്നും എത്തുന്ന മലയാളികൾ ആയാലും ശരി..ഓട്ടോക്കാർ മാന്യമായി തന്നെ പെരുമാറണം. ഈ ഓട്ടോ ഡൈവർക്കെതിരേ നറ്റപടി ഉണ്ടാകും എന്ന സൂചന ആർ.ടി ഓ ഓഫീസ് അധികാരികൾ അറിയിച്ചിട്ടുണ്ട്. വീഡിയോ ആസ്പദമാക്കി ഈ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും ഓട്ടോ റിക്ഷ കണ്ടുകെട്ടാനും വരെ അധികാരികൾക്ക് സാധിക്കും. മാത്രമല്ല പോലീസിനും സ്വമേധയാ കേസെടുക്കാവുന്നതാണ്‌